‘ഭാരതത്തില്‍ ഭൂമി മാതാവും ചന്ദ്രൻ അമ്മാവനും’, അമൃതകാലത്തിൻ്റെ ആദ്യപ്രഭാവത്തില്‍ വിജയത്തിൻ്റെ അമൃതവര്‍ഷം: പ്രധാനമന്ത്രി

ഭാരതത്തിന് പുതിയ ഊര്‍ജ്ജവും പുതിയവിശ്വാസവും പുതുജീവനും പകരുന്നതാണ് ഈ നിമിഷമെന്ന് ചന്ദ്രയാന്‍-3 വിജയത്തില്‍ രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്കും ജനങ്ങള്‍ക്കും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അമൃതകാലത്തിന്റെ ആദ്യപ്രഭാവത്തില്‍ വിജയത്തിന്റെ അമൃതവര്‍ഷമുണ്ടായിരിക്കുകയാണെന്നും, നാം ഭൂമിയില്‍ വെച്ച് ഇതിനെക്കുറിച്ച് തീരുമാനിച്ചു, ചന്ദ്രനില്‍ അത് പൂര്‍ത്തീകരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ALSO READ: ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദിയറിയിച്ച് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്

‘നാം ചന്ദ്രനിലെത്തിയതായി നമ്മുടെ ശാസ്ത്രജ്ഞരും അറിയിച്ചുകഴിഞ്ഞു. ഇന്ന് നാം ബഹിരാകാശത്ത് നവഭാരതത്തിന്റെ പുതിയ കുതിപ്പിന് സാക്ഷികളായിരിക്കുകയാണ്. നമ്മുടെ ശാസ്ത്രജ്ഞരുടെ പരിശ്രമവും പ്രതിഭയുമാണ് ഇന്ന് ഭാരതത്തെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിച്ചത്. അവിടെ ഇന്നുവരെ ലോകത്തിലാരും കടന്നുചെന്നിട്ടില്ല. ഇതോടെ ചന്ദ്രനുമായി ബന്ധപ്പെട്ടുള്ള എല്ലാ കഥകള്‍ക്കും ഇനി വ്യക്തതയുണ്ടാകും. ഭാരതത്തില്‍ ഭൂമിയെ മാതാവെന്നാണ് പറയുന്നത്, ചന്ദ്രനെ അമ്മാവനെന്നും. ചന്ദാമാമ ഏറെ ദൂരെയാണെന്ന ഒരിക്കല്‍ പറഞ്ഞിരുന്നു, എന്നാല്‍ ചന്ദാമാമയിലേക്ക് ടൂറ് പോകാമെന്ന് ഇനി നമ്മുടെ കുട്ടികള്‍ പറയും’, പ്രധാനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News