‘വെറുപ്പിക്കുന്ന മോദി’, വീണ്ടും മുസ്‌ലിം വിരുദ്ധ പരാമർശം; രാജ്യത്ത് വോട്ട് ജിഹാദെന്ന് പ്രസംഗം

വീണ്ടും മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് വോട്ട് ജിഹാദെന്ന് പ്രധാനമന്ത്രി ആരോപിച്ചു. എസ്‌സി/എസ്‌ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം മുസ്ലിം വിഭാഗത്തിന് നൽകാനാണ് ശ്രമമെന്നും, മുസ്ലിം വിഭാഗത്തിനെ വോട്ട് ബാങ്ക് ആക്കി മാറ്റുകയാണ് ഇന്ത്യ മുന്നണിയെന്നും മോദി ആരോപിച്ചു.

ALSO READ: ‘ബ്രിജ് ഭൂഷനെ തട്ടി മാറ്റി ബിജെപി’, ലൈംഗികാതിക്രമ വിവാദം പേര് കളഞ്ഞു, സിറ്റിംഗ് എം പി സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് വീണ്ടും മോദി മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. കോൺഗ്രസ് ഭരണഘടന മറ്റാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഭരണഘടന മാറ്റി പ്രത്യേക വിഭാഗത്തിന് സംവരണം നൽകില്ലെന്ന് കോൺഗ്രസിന് എഴുതി ഉറപ്പ് നൽകാൻ കഴിയുമോ എന്നും മോദി ചോദിച്ചു. കോൺഗ്രസ് ഇന്ത്യയിൽ ഇല്ലാതാകുമ്പോൾ പാകിസ്ഥാൻ കരയുന്നുവെന്നും, ലോകത്തിലെ ചില ശക്തികൾക്ക് ഇന്ത്യയിൽ ദുർബലമായ സർക്കാരിനെ ആണ് ആവശ്യമെന്നും മോദി പറഞ്ഞു.

ALSO READ: ഇതാണോ മോദിയുടെ ഗ്യാരന്റി? ഒരു വാക്‌സിൻ കൊടുക്കുന്നു ആളുകൾ ഹൃദയാഘാതം മൂലം മരണപ്പെടുന്നു; ആരാണ് ഉത്തരവാദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News