ചീഫ് ജസ്റ്റിസിൻ്റെ വസതിയിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് വിവാദമാകുന്നു.
ഇതിനെതിരെ പരിഹാസവുമായി ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി രംഗത്ത് വന്നു. മഹാരാഷ്ട്ര കേസിൽ തീർപ്പ് കല്പിക്കുന്നത് വൈകുമെന്ന് പ്രിയങ്ക ചതുർവേദി വിമർശിച്ചു. തെരഞ്ഞെടുപ്പ് വലം വെയ്ക്കുമ്പോൾ അത് മറ്റൊരു ദിവസത്തേക്ക് മാറ്റുമെന്ന് പരിഹസിച്ച അവർ ആർട്ടികൾ 10 എങ്ങനെ പാലിക്കപെടുമെന്ന ചോദ്യവും ഉന്നയിച്ചു.
ALSO READ; പിവി അൻവറിന്റെ ആരോപണം: എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴിയെടുക്കും
അതിനിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിമർശനവുമായി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് റാണാജിത്ത് വന്നു. എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തിൽ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തുവെന്നും ഇതോടെ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടുവെന്നും ഇന്ദിര ജയ്സിങ് പ്രതികരിച്ചു .പരസ്യമായി പ്രകടിപ്പിച്ച വിട്ടുവീഴ്ചയെ സുപ്രീംകോടതി ബാർ അസോസിയേഷൻ അപലപിക്കണമെന്നും ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here