അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നല്‍കിയ പൂജാരിക്കൊപ്പമെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മോദി വാരണാസിയില്‍ നിന്നുമാണ് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എൻഡിഎ നേതാക്കളും മുതിർന്ന ബിജെപി നേതാക്കളും ഇവിടെ എത്തിച്ചേർന്നിരുന്നു.  ലോക്സഭാ തെരഞ്ഞടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിലും പോളിങ് ശതമാനം ഉയരാത്തതിലെ ആശങ്ക നിലനില്‍ക്കെയാണ്പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

രാവിലെ കാശിയിലും കാലവൈരഭക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയശേഷമാണ് മോദി പത്രിക സമര്‍പ്പിച്ചത്. അമിത്ഷാ അടക്കം 18 കേന്ദ്രമന്ത്രിമാരും 12 സംസഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. ഏഴാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന വാരണാസിയില്‍ ഇത് മൂന്നാം തവണയാണ് മോദി ജനവിധി തേടുന്നത്.

2014ലാണ് മോദി ആദ്യമായി വാരാണസിയില്‍ നിന്ന് ജനവിധി തേടിയത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി വാരാണസിയില്‍ ഇന്നലെ മോദിയുടെ റോഡ്ഷോയും സംഘടിപ്പിച്ചു. ഇത്തവണ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയാണ് മോദിയുടെ എതിരാളി. അതേസമയം യു പിയില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്നങ്ങള്‍ നേതൃത്വത്തിന് തലവേദയായിട്ടുണ്ട്.

സീറ്റ് നിഛേധിച്ചതിനെത്തുടന്‍ന്ന് റായ്ബറോലിയില്‍ ബിജെ പി എം എല്‍ എ മാര്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നതും ബിജെപിക്ക് തിരിച്ചടിയായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസി മണ്ഡലം ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശില്‍ ബിജെപി വിരുദ്ധ പ്രചാരണം ശക്തമാക്കാനൊരുങ്ങുകയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബുധനാഴ്ച ലഖ്‌നൗവില്‍ കെജ്രിവാള്‍ പര്യടനം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News