‘കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാരായ മുസ്‍ലിംകൾക്ക് വീതിച്ചുനൽകും’; വിദ്വേഷ പ്രസംഗവുമായി മോദി

രാജ്യത്തെ മുസ്‌ലിം ജനതയെ അധിക്ഷേപിക്കുന്ന തരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിൽ വെച്ച് നടന്ന പരിപാടിക്കിടെയാണ് മോദി മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാർ എന്ന് പറഞ്ഞ് അധിക്ഷേപിച്ചത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും പ്രസംഗത്തിനിടെ മോദി ചോദിച്ചു.

ALSO READ: ‘മോദി ഒസാമ ബിൻ ലാദനെ പോലെ, ബിജെപിയുടെ കയ്യിൽ ഒരു വാഷിംഗ് പൗഡർ ഉണ്ട്, മെമ്പർഷിപ് എടുത്താൽ നിങ്ങൾ ശുദ്ധരാകും’: സഞ്ജയ് സിംഗ്

‘രാജ്യത്തിലെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‍ലിംകളാണെന്ന് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?’, രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു.

ALSO READ: ‘ബിജെപി ഒരു പാർട്ടിയേ അല്ല, മോദിയെ പൂജിക്കുന്ന വെറുമൊരു ആരാധനാലയം മാത്രം’, രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് പി ചിദംബരം

ഭരണഘടനയെ കുറിച്ച് കള്ളങ്ങൾ പ്രചരിപ്പിച്ച് കോൺഗ്രസ് ജനങ്ങൾക്കിടയിൽ ഭീതി പരത്തുകയാണെന്ന് പറഞ്ഞ മോദി ആദിവാസികൾക്കും ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കുമിടയിലാകും ചില സമയത്ത് ഭീതി പരത്താറുള്ളതെന്നും, ഇപ്പോൾ ഈ തെരഞ്ഞെടുപ്പ് സമയത്ത് ഭരണഘടനയെ കുറിച്ചും സംവരണത്തെ കുറിച്ചും കള്ളം പ്രചരിപ്പിക്കുന്നുവെന്നും റാലിക്കിടെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration