ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടക തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യ വിരുദ്ധ ശക്തികളെ സിനിമ തുറന്ന് കാട്ടുന്നു… തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിൻവാതിൽ ചർച്ച നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
എന്നാൽ കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ എത്തിനിൽക്കേയാണ് കേരള സ്റ്റോറിയെ പ്രധാനമന്ത്രി രാഷ്ട്രീയ പ്രചാരണായുധമാക്കി മാറ്റിയിരിക്കുന്നത്. കർണാടകയിൽ ഭിന്നതയുടെ രാഷ്ട്രീയമുപയോഗിച്ച് തെരഞ്ഞടുപ്പ് നേട്ടം ഉണ്ടാക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here