മണിപ്പുരിനെക്കുറിച്ച് മിണ്ടി മോദി, ‘അക്രമ സംഭവങ്ങളുണ്ടായി, സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേറ്റു’

സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ മണിപ്പുരിനെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പുരിൽ അക്രമ സംഭവങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമുണ്ടായെന്നും, നിരവധി പേർ കൊല്ലപ്പെട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ALSO READ: ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ മരണം 51 കവിഞ്ഞു; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

‘രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ മണിപ്പുരില്‍ അക്രമത്തിന്റെ തിരമാലകള്‍ കണ്ടു. നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നമ്മുടെ അമ്മമാരും സഹോദരമാരും അപമാനിക്കപ്പെടുകയും ചെയ്തു. എന്നാലിപ്പോള്‍, മേഖലയില്‍ സമാധാനം പതുക്കെ തിരിച്ചുവരുന്നു. ഇന്ത്യ മണിപ്പൂരിനൊപ്പം നില്‍ക്കുന്നു. പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നടത്തുന്നുണ്ട്’, പ്രധാനമന്ത്രി വ്യക്തമാക്കി.

ALSO READ: 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം, ബ്രിട്ടീഷ് അധിനിവേശത്തിന് മുൻപിൽ മുട്ടുമടക്കാത്ത ഇന്ത്യ

അതേസമയം, ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം ഇവ മൂന്നും ചേര്‍ന്ന് രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കഴിവുണ്ടെന്നും, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ തങ്ങളുടെ സംഭാവനകള്‍ നല്‍കിയ എല്ലാ ധീരഹൃദയര്‍ക്കും ഞാന്‍ എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News