വയനാട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ? പ്രധാനമന്ത്രി ഇന്നെത്തുന്നു

Narendra Modi

വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത മേഖലകള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അനുഗമിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായ സുരക്ഷ കാരണങ്ങളാല്‍ ഇന്ന് തിരച്ചില്‍ ഉണ്ടാകില്ല.

രാവിലെ 11.20 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിന് പിന്നാലെ പ്രധാന മന്ത്രി ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കും.ഉരുള്‍പ്പൊട്ടല്‍ നാശം വിതച്ച മേഖലകളില്‍ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തും.

തുടര്‍ന്ന് കല്‍പ്പറ്റയില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപ്പാഡില്‍ ഇറങ്ങി റോഡ് മാര്‍ഗ്ഗം ചൂരല്‍ മലയിലെത്തും. പിന്നീട് സൈന്യം നിര്‍മിച്ച ബെയിലി പാലം സന്ദര്‍ശിക്കും. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ കാണും.

മേപ്പാടിയിലെ സ്വകാര ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിക്കും.പിന്നാലെ കലക്ട്രേറ്റില്‍ നടക്കുന്ന ഉന്നത തല യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കും. തുടര്‍ന്ന് വയനാട്ടിലേക്കുള്ള യാത്രയില്‍ പ്രധാനമന്ത്രിയെ അനുഗമിക്കും.

Also Read : ഭക്തരില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും ഡിവൈഎഫ്‌ഐയുടെ വീട് നിര്‍മാണ ധന സമാഹരണത്തിലേക്ക്; മാതൃകയാണ് കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം

അടിയന്തിര പുനര്‍നിര്‍മ്മാണത്തിനായി 2000 കോടി രൂപ അനുവദിക്കണമെന്ന ആവശ്യമായിരിക്കും പ്രധാനമായും സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് മുന്‍പാകെ അവതരിപ്പിക്കുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെതുടര്‍ന്ന് പഴുതടച്ച സുരക്ഷ ക്രമീകരണങ്ങളാണ് വയനാട്ടില്‍ ഒരുക്കിയിട്ടുള്ളത്.

കല്‍പ്പറ്റയില്‍ പ്രധാനമന്ത്രി മടങ്ങും വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ശനിയാഴ്ച തിരച്ചില്‍ ഉണ്ടാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News