അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ചൈന അടക്കമുള്ള അടക്കമുള്ള രാജ്യങ്ങളിലെ നേതാക്കൾക്ക് ക്ഷണമുള്ളപ്പോളാണ് നരേന്ദ്ര മോദിയുടെ അഭാവം ശ്രദ്ധിക്കപ്പെടാൻ പോകുന്നത്. മോദിക്ക് പകരം ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പുതിയ ഭരണകൂടത്തിലെ പ്രമുഖരുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തുമെന്നുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പത്രക്കുറിപ്പിലൂടെയാണ് വിദേശകാര്യ മന്ത്രാലയം വിവരം അറിയിച്ചത്. ഈ മാസം 20 നാണ് ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം വട്ടം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത്.
ALSO READ; പടിയിറങ്ങാന്‍ സമയമായി; വിടവാങ്ങള്‍ പ്രസംഗത്തിനൊരുങ്ങി ജോ ബൈഡന്‍!
ജനുവരി 20 ന് അമേരിക്കൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങ്. വാഷിംഗ്ടൺ ഡിസിയിലെ യുഎസ് ക്യാപിറ്റോളിൽ ആരംഭിക്കുക. യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നയിക്കുന്ന ചടങ്ങിലാകും ട്രംപ് സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം ഉദ്ഘാടന പ്രസംഗം നടത്തും. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോ ബൈഡൻ ചടങ്ങിൽ പങ്കെടുക്കുകയും അധികാര കൈമാറ്റത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യും.
2020ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്രംപ് ബൈഡൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ട്രംപിന്‍റെ രണ്ടാം സ്ഥാനാരോഹണ ചടങ്ങിൽ ലോക നേതാക്കളുടെ ഒരു നീണ്ട നിര തന്നെയുണ്ടാകും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടക്കമുള്ള ലോകനേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയാണ് ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നത്. തെരഞ്ഞെടുപ്പിൽ ട്രംപിന് 312 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ, എതിരാളി ഇന്ത്യൻ വംശജയായ കമല ഹാരിസിന് 226 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here