മുക്കിയത് ബിജെപിയോ ഇൻസ്റ്റഗ്രാമോ? മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൻ്റെ വീഡിയോ കാണ്മാനില്ല

pm narendra modi

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വെച്ച് നടത്തിയ മുസ്ലീം വിരുദ്ധ പരാമർശം ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കി. ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിലെ അനിമേഷൻ വീഡിയോ ആണ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്. വീഡിയോ ഒഴിവാക്കിയത് ബിജെപി ആണോ ഇൻസ്റ്റഗ്രാം ആണോ എന്ന് ഇതുവരേക്കും വ്യക്തമല്ല.

ALSO READ: ‘തരൂരിനെ കാത്തിരിക്കുന്നത് വൻ തോൽവി, ഞാൻ മത്സരിച്ചത് പാർട്ടി നേതൃത്വത്തിൻ്റെ പിന്തുണയോടെ’, ഷൈൻ ലാലിൻ്റെ വെളിപ്പെടുത്തൽ

പ്രസംഗം വിവാദമായതോടെ നിരവധി പരാതികൾ വീഡിയോക്കെതിരെ ഇൻസ്റ്റഗ്രാമിന് ലഭിച്ചിരുന്നു. ഒരുപക്ഷെ ഇത് കാരണമായി കണ്ട് ഇൻസ്റ്റ തന്നെ വീഡിയോ നീക്കം ചെയ്‌തതാണ്‌ എന്നാണ് വിലയിരുത്തൽ. രാജസ്ഥാനിലെ ബൻസ്വാരയിൽ നടത്തിയ മോദിയുടെ വർഗീയ പ്രസംഗത്തിലെ പരാമർശമാണ് നീക്കിയത്.

ALSO READ: ‘ലളിതം സുന്ദരം’, വിവാഹം വീട്ടിൽ വെച്ച് രജിസ്റ്റര്‍ ചെയ്‌ത്‌ ശ്രീധന്യ ഐഎഎസ്, അധിക ചിലവ് വെറും 1000 രൂപ; ഇതല്ലേ യഥാർത്ഥ മാതൃക

കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാരായ മുസ്ലിങ്ങൾക്കും, കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകുമെന്നാണ് വിവാദ പ്രസംഗത്തിൽ മോദി പറഞ്ഞത്. തുടർന്നും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News