കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടന വിവരം പോസ്റ്റ് ചെയ്ത് നരേന്ദ്രമോദി; കമന്റില്‍ നിറഞ്ഞ് പിണറായി വിജയന്‍

കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് അറിയിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. ഇന്നലെ പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയത്. രണ്ട് ലക്ഷത്തിലധികം പേര്‍ പോസ്റ്റിന് റിയാക്ഷന്‍ നല്‍കിയപ്പോള്‍ എട്ടായിരത്തിലധികം പേര്‍ കമന്റിട്ടു. എന്നാല്‍ പോസ്റ്റിന് താഴെ വന്ന കമന്റുകളില്‍ അധികവും കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനമറിയിച്ചുള്ളതാണ്. കൊച്ചി വാട്ടര്‍ മെട്രോ കേരള സര്‍ക്കാരിന്റെ കീഴിലുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനാണ് അഭിനന്ദനം അര്‍ഹിക്കുന്നതെന്നും പലരും കമന്റ് ചെയ്തു.

‘കന്‍ഗ്രാറ്റ്‌സ് കൊമ്രേഡ് പിണറായി വിജയന്‍’ എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്. ഒന്നും ചെയ്യാത്തതിന് കേന്ദ്രസര്‍ക്കാരിന് ‘നന്ദി പറഞ്ഞ’ ആളുമുണ്ട്. കൊച്ചി വാട്ടര്‍ മെട്രോ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണെന്നും വികസനത്തിന്റെ കേരള മോഡലാണിതെന്നും ഒരാള്‍ കമന്റിട്ടു. ഇത് നൂറ് ശതമാനവും കേരള സര്‍ക്കാരിന്റെ പ്രൊജക്ടാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി. നാളെയാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്.

ഇടതുമുന്നണി സര്‍ക്കാര്‍ കൊച്ചിക്ക് വാഗ്ദാനം ചെയ്ത സ്വപ്ന പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചിയുടെ ഗതാഗത, വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്ന പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത് 11136.83 കോടിയാണ്. സംസ്ഥാന സര്‍ക്കാരിന് പുറമേ ജര്‍മന്‍ ഫണ്ടിംഗ് ഏജന്‍സിയായ കെഎഫ്ഡബ്ല്യുവില്‍ നിന്നുള്ള വായ്പയാണ് പദ്ധതിക്കായി വിനിയോഗിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News