പിഎം ശ്രീ പദ്ധതി പൊതുവിദ്യാലയങ്ങളെ തളർത്തും, വിദ്യാഭ്യാസ കച്ചവടത്തിന് വഴിവെക്കും; സംസ്ഥാനം പദ്ധതിയെ എതിർക്കും

PM SHRI

പിഎം ശ്രീ പദ്ധതിയെ സംസ്ഥാനം എതിർക്കും. ദേശീയ നയം പ്രഖ്യാപിക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ വിദ്യഭ്യാസ നയത്തിന്റെ കരട് പുറത്തുവിട്ട സാഹചര്യത്തിലാണ് കേരളം അഭിപ്രായം രേഖപ്പെടുത്തിയത്. ഈ നയം അമിത കേന്ദ്രീകരണം ലക്ഷ്യമിടുന്നു അതുവഴി ഇന്ത്യൻ ഭരണഘടനയുടെ സത്തയായ ഫെഡറലിസം അട്ടിമറിക്കപ്പെടും എന്നും കേരളം ചൂണ്ടിക്കാണ്ടി ഈ നയം പൊതുവിദ്യാലയങ്ങളെ തളർത്തുമെന്നും വിദ്യാഭ്യാസ രംഗത്ത് കച്ചവടവൽക്കരണത്തിനും കോർപ്പറേറ്റ് വത്ക്കരണത്തിനും വഴിവെക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം രണ്ടായിരത്തി ഇരുപത് ഫെഡറലിസത്തിന്റെ അന്തസത്ത മാനിക്കാതെ അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. യൂണിയൻ സർക്കാർ രണ്ടായിരത്തി ഇരുപത് ജൂലൈ മാസം അവസാനം ദേശീയ വിദ്യാഭ്യാസ നയം രണ്ടായിരത്തി ഇരുപത് പ്രഖ്യാപിച്ചു. നവ ലിബറൽ നയങ്ങൾ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ രംഗങ്ങളിൽ പുത്തൻ നയങ്ങൾ
രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ വിദ്യാഭ്യാസ നയവും രൂപീകരിച്ചത്. ദേശീയ നയം പ്രഖ്യാപിക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ വിദ്യഭ്യാസ നയത്തിന്റെ കരട് പുറത്തുവിട്ട സാഹചര്യത്തിൽ തന്നെ കേരളം അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നയം അമിത കേന്ദ്രീകരണം ലക്ഷ്യമിടുന്നു എന്നും അതുവഴി ഇന്ത്യൻ ഭരണഘടനയുടെ സത്തയായ ഫെഡറലിസം അട്ടിമറിക്കപ്പെടും എന്നും കേരളം ചൂണ്ടിക്കാണ്ടിക്കുകയുണ്ടായി.

Also Read: വാഹന രജിസ്ട്രേഷൻ ഇനി എളുപ്പം; കേരളത്തെലെവിടെയും രജിസ്റ്റർ ചെയ്യാം

കൂടാതെ ഈ നയം പൊതുവിദ്യാലയങ്ങളെ തളർത്തുമെന്നും വിദ്യാഭ്യാസ രംഗത്ത് കച്ചവടവൽക്കരണത്തിനും കോർപ്പറേറ്റ്വൽക്കരണത്തിനും വഴിവെക്കുമെന്നും വർഗ്ഗീയ അജണ്ടകൾ പാഠ്യപദ്ധതിയുടെ അകത്തേക്ക് കടന്നു വരാൻ ഇടയുണ്ടെന്നും വിമർശനപരായി ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇതെല്ലാം വഴി സ്‌കൂൾ വിദ്യാഭ്യാസത്തിൽ അടക്കം പിന്നാക്കം പോകാൻ ഈ നയം വഴിവെക്കുമെന്ന അഭിപ്രായവും നാം പങ്കുവെയ്ക്കുകയുണ്ടായി. അന്നുയർത്തിയ വിമർശനങ്ങളെല്ലാം ശരി വെയ്ക്കുന്ന തരത്തിലാണ് കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഓരോന്ന് ഓരോന്നായി കവർന്നെടുക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഒരുവിധത്തിലും സഹായകരമല്ലാത്ത ഈ നയം നടപ്പിലാക്കുന്നതിൽ നമ്മുടെ വിയോജിപ്പ് തുടരുകയാണ്.

ദേശീയ അടിസ്ഥാനത്തിൽ യുഡൈസ് ഡാറ്റാ പ്രകാരം പത്താം ക്ലാസ്സിൽ എത്തുമ്പോഴേക്കും മുപ്പത്തിയഞ്ച് ശതമാനം കുട്ടികൾ പൊതുധാരയിൽ നിന്നും പുറത്താകുന്നു. ഇത് ഏതാണ്ട് പത്തരകോടിയോളം കുട്ടികൾ വരും. പന്ത്രണ്ടാം ക്ലാസ്സിൽ എത്തിച്ചേരാത്ത കുട്ടികളുടെ എണ്ണം അമ്പത്തിയാറ് ശതമാനത്തിനടുത്താണ് ഏതാണ്ട് പതിനേഴ് കോടിയോളം വരും. എന്നാൽ അതേ രേഖ വ്യക്തമാക്കുന്നത് കേരളത്തിൽ ഏതാണ്ട് ഒന്നാം ക്ലാസ്സിൽ ചേർന്ന എല്ലാവരും പന്ത്രണ്ടാം ക്ലാസ്സ് വരെ എത്തുന്നു എന്നതാണ്.

എല്ലാവരെയും ചേർത്തു പിടിക്കുകയും പഠനത്തുടർച്ചയ്ക്കായി പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടിൽ നിന്ന് പുറകോട്ട് പോകണം എന്ന് ദേശീയ നയം വ്യക്തമാക്കുമ്പോൾ അത് ചെയ്യില്ല എന്നും കുട്ടികളെ അരിച്ചു പുറത്തു കളയുകയല്ല നയമെന്നും കേരളം നിലപാടെടുക്കുന്നു. ഇതിൽ നിന്നും പുറകോട്ടു പോകുവാൻ കേരളത്തിന് കഴിയില്ല. എല്ലാ കുട്ടികൾക്കും ഗുണമേന്മ ഉറപ്പാക്കുന്ന വിദ്യാഭ്യാസമാണ് നാം ലക്ഷ്യമിടുന്നത്. ഏറ്റവും അപകടകരമായ നിലയിൽ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നു കയറുകയാണ് കേന്ദ്ര നയത്തിലൂടെ ചെയ്യുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് പി.എം. ശ്രീ സ്‌കൂൾ പദ്ധതി.

Also Read: ഉരുള്‍പൊട്ടൽ ദുരന്തം: സഹായം നല്‍കാത്ത കേന്ദ്ര സമീപനം മനുഷ്യത്വരഹിതവും അന്യായവുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

ഒരു ബ്ലോക്കിന് രണ്ട് സ്‌കൂളുകൾ എന്ന നിലയിലാണ് കേന്ദ്ര സർക്കാർ പി.എം. ശ്രീ. വിഭാവനം ചെയ്യുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ ഇത്
ആരംഭിച്ചു. രണ്ടായിരത്തി ഇരുപത്തിയാറ് – ഇരുപത്തിയേഴ് വരെയാണ് കേന്ദ്ര സഹായം എന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ മാതൃകാ വിദ്യാലയങ്ങളായാണ് പി.എം. ശ്രീ സ്‌കൂളുകളെ കാണുന്നത്. ഇന്ത്യയിൽ പതിനാലായിരത്തി അഞ്ഞൂറ് പി.എം. ശ്രീ സ്‌കൂളുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി അഞ്ചു വർഷത്തേക്കായി ആകെ ഇരുപത്തി ഏഴായിരത്തി മുന്നൂറ്റി അറുപത് കോടി രൂപ ചെലവ് വരും. ഈ ചെലവിന്റെ അറുപത് ശതമാനം കേന്ദ്രവും നാൽപത് ശതമാനം സംസ്ഥാനങ്ങളുടെ വിഹിതവുമാണ്. രണ്ടായിരത്തി ഇരുപത്തിയേഴിന് ശേഷം കേന്ദ്ര സഹായം ഉണ്ടാകുമോ എന്ന് ഈ ഘട്ടത്തിൽ വ്യക്തമല്ല. പി.എം. ശ്രീ എന്നത് ഒരു പ്രത്യേക പദ്ധതിയായാണ് കേന്ദ്രം വിഭാവനം ചെയ്തത്. ഈ പദ്ധതിയെ കുറിച്ച് തീരുമാനം എടുക്കാൻ സമഗ്ര ശിക്ഷാ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയെ ഉപകരണമാക്കുകയാണ് കേന്ദ്ര സർക്കാർ.

പി.എം. ശ്രീ സ്‌കൂൾ അംഗീകരിച്ച് അതിന്റെ എം.ഒ.യു. വിൽ ഒപ്പിട്ടില്ലെങ്കിൽ എസ്എസ്കെയ്ക്ക് പണം നൽകില്ല എന്ന് തികച്ചും തിഷേധാർഹമായ നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. അതുകൊണ്ട് കഴിഞ്ഞ വർഷത്തെ മൂന്നാം ഗഡു മുതലുള്ള ഗഡുക്കളും ഈ വർഷത്തെ നസഹായം പൂർണ്ണമായും കേന്ദ്ര സർക്കാർ തടഞ്ഞു വെച്ചിരിക്കുകയാണ്. രണ്ടായിരത്തി ഇരുപത്തി മൂന്ന് – ഇരുപത്തി നാല്, ഇരുപത്തി നാല് – ഇരുപത്തിയഞ്ച് വർഷങ്ങളിലായി പൊതുവിദ്യാഭ്യാസത്തിന് തൊള്ളായിരത്തി അമ്പത്തി മൂന്ന് കോടി പന്ത്രണ്ട് ലക്ഷം രൂപ കേന്ദ്രം തടഞ്ഞു
വെച്ചിരിക്കുകയാണ്. ഇത് ഇന്ത്യൻ ഭരണഘടന മുന്നോട്ടു വെച്ച ഫെഡറൽ സംവിധാനത്തെ ആകെ അപ്രസക്തമാക്കുന്ന നിലപാടാണ്. കേരളം ഇന്നും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന തരത്തിൽ പൗരസമൂഹത്തെ വളർത്തിക്കൊണ്ടു വരുന്നതിന് ഉള്ള ഉപാധിയായാണ് വിദ്യാഭ്യാസത്തെ കാണുന്നത്.

ജനാധിപത്യം, മതനിരപേക്ഷത, സ്ഥിതി സമത്വം തുടങ്ങീ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമായി വർഗ്ഗീയത ചാലിച്ച ഒരു പദ്ധതിയുമായി യോജിച്ചു പോകുവാൻ മതനിരപേക്ഷതയുടെ അടിത്തറയിൽ വികസിച്ച കേരളത്തിനാകില്ല. വർഗ്ഗീയത എങ്ങനെയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാക്കാം എന്നത് കഴിഞ്ഞ വർഷങ്ങളിൽ ദേശീയ തലത്തിൽ നാം കണ്ടിട്ടുള്ളതാണ്. സാമൂഹിക, ശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്നും കേന്ദ്ര സർക്കാരിന് ഇഷ്ടമില്ലാത്ത ഭാഗങ്ങൾ വെട്ടിമാറ്റി. സയൻസിൽ പരിണാമസിദ്ധാന്തം അടക്കം വേണ്ടെന്നു വെച്ചു. അങ്ങനെ വെട്ടിമാറ്റിയ ഭാഗങ്ങൾ പ്രത്യേകം പുസ്തകങ്ങളാക്കി കുട്ടികൾക്ക് പഠനത്തിന് നൽകിയ കേരള സർക്കാരിന്റെ നിലപാടിന്
ഒപ്പമാണ് കേരള ജനത നിന്നത്.

ഇതിനെല്ലാം പുറമെ ദേശീയ നയം വഴി അടിച്ചേൽപ്പിക്കുന്ന പലതും വിദ്യാഭ്യാസ വിരുദ്ധവുമാണ്. വിജ്ഞാന സമൂഹത്തെക്കുറിച്ച് ഉറക്കെ ആലോചിക്കുന്ന കേരളീയ സമൂഹത്തിന് അതി പ്രാചീന സംസ്‌കൃതിയിലേക്ക് തിരിച്ചു പോകാൻ കഴിയുമോ? നമ്മുടെ കുട്ടികൾക്ക് ആത്മാഭിമാനത്തോടെ ആത്മവിശ്വാസത്തോടെ അറിവിന് പ്രാധാന്യമുള്ള ലോകക്രമത്തിൽ ജീവിക്കാൻ ആവശ്യമായ അറിവും കഴിവും ശേഷിയും വളർത്തിയെടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇതിനെല്ലാം തടസ്സമായി നിൽക്കുന്നു ദേശീയ വിദ്യാഭ്യാസ നയം രണ്ടായിരത്തി ഇരുപത് എന്നതുകൊണ്ട് പ്രസ്തുത നയത്തെ നമുക്ക് മുഖ്യമായും എതിർക്കേണ്ടി വന്നത്. എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News