പരസ്യമായി തെറിവിളിക്കുന്ന അവസ്ഥയിലേക്ക് കോൺഗ്രസ് എത്തി: പി എം സുരേഷ് ബാബു

പരസ്യമായി തെറി വിളിക്കുന്ന നിലയിലേക്ക് കോൺഗ്രസിലെ പ്രശ്നങ്ങൾ എത്തിയെന്ന് കെപിസിസി മുൻ ജനറൽ സെക്രട്ടറി പി എം സുരേഷ് ബാബു. പുറത്തുവരുന്നതിലും വലിയ പ്രതിസന്ധികളാണ് കോൺഗ്രസിനുള്ളിൽ ഉള്ളത്. കോൺഗ്രസിന്റെ അവസ്ഥ അവരുടെ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ പറ്റാത്ത നിലയിലേക്ക് അവരെ കൊണ്ടെത്തിച്ചു. പരസ്യമായി തന്നെ തെറിവിളിച്ച ഒരാൾ രഹസ്യമായെങ്കിലും തന്നോട് മാപ്പ് പറയണമെന്ന് വി ഡി സതീശൻ പറയണമായിരുന്നു.

Also Read: ഗ്യാന്‍വാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ അപ്പീല്‍ തള്ളി അലഹബാദ് ഹൈക്കോടതി

അതിനുള്ള ധൈര്യമില്ലാതെ ജ്യേഷ്ഠനും അനുജനും ആണെന്ന് പറഞ്ഞു. ജ്യേഷ്ഠനും അനുജനും ആണെങ്കിൽ ഒന്നിച്ചൊരു പത്രസമ്മേളനത്തിൽ ഇരിക്കാൻ പോലും കഴിയുന്നില്ലല്ലോ. അവർ അണികളെയും ജനങ്ങളെയും വഞ്ചിക്കുകയാണ്. ഇത് പരിഹരിക്കാൻ എഐസിസി ഇടപെടേണ്ട അവസ്ഥയാണ്. തമ്മിലുള്ള പ്രശ്നങ്ങൾ പുറത്തുപറയാനുള്ള ധൈര്യമെങ്കിലും കാണിക്കണമെന്നും അദ്ദേഹം വിമർശിച്ചു.

Also Read: സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പാകുമ്പോൾ സ്ത്രീശാക്തീകരണം യാഥാർഥ്യമാകും: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News