ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചെന്ന് പിഎംഎ സലാം

ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്ന ബിജെപി നേതാവ് സുരേഷ് ഗോപിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. വർഗീയ ധ്രുവീകരണ ശ്രമങ്ങളിൽ ജനങ്ങൾ വീഴില്ലെന്നും പിഎംഎ സലാം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര കണ്ണൂരിൽ ഉദ്ഘാടനം ചെയ്തായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. കെ റയിൽ വരുമെന്ന് പറയുന്നതുപോലെയല്ല ഏക സിവിൽ കോഡ് വാഗ്ദാനമായിട്ടു വരുമെന്നും അത് നടപ്പിലാക്കുമെന്നുമായിരുന്നു പ്രസംഗം.

Also Read; ജോലിക്ക് ഭൂമി അഴിമതി ആരോപണം; തേജസ്വി യാദവിനെ ഇഡി ചോദ്യം ചെയ്യുന്നു

ഇത് പാർലമെൻറ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നടത്തുന്ന വർഗീയ ധ്രുവീകരണ ശ്രമമാണെന്നാണ് മുസ്ലിം ലീഗിൻറെ വിലയിരുത്തൽ. ഇത്തരം നീക്കങ്ങൾ തെരഞ്ഞെടുപ്പു കാലത്ത് ബിജെപി പതിവായി നടത്തുന്നതാണ്. ജനങ്ങൾ ഇതുതിരിച്ചറിയും. സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മലപ്പുറം കോട്ടക്കലിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായായിരുന്നു സലാമിന്റെ പ്രതികരണം.

Also Read; കേന്ദ്രത്തിന്റേത് വിഭജനത്തിനുള്ള നീക്കം; പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News