‘മൃഗങ്ങളുടെ കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല, കെ സുധാകരനെ കോണ്‍ഗ്രസ് തിരുത്തണം’: പിഎംഎ സലാം

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പട്ടി പരാമര്‍ശത്തില്‍ രോഷം പ്രകടിപ്പിച്ച് ലീഗ് നേതാവ് പിഎംഎ സലാം. മൃഗങ്ങളുടെ കാര്യത്തില്‍ ലീഗ് അഭിപ്രായം പറയുന്നില്ലെന്നും സുധാകരനെ കോണ്‍ഗ്രസ് തിരുത്തണമെന്നും പിഎംഎ സലാം പ്രതികരിച്ചു.

READ ALSO:കേരളീയം മൂന്നാം ദിനം; വിവിധയിടങ്ങളിൽ ഇന്ന് നടക്കുന്ന പരിപാടികൾ

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പ്രതികരിച്ചിരുന്നു. ഇതിനെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ യുഡിഎഫ് എടുത്ത തീരുമാനം അവിടെ തന്നെ ഉണ്ടെന്നും ആ തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വരുന്ന ജന്മം പട്ടി ആണെങ്കില്‍ ഇപ്പോഴേ കുരക്കണമോ എന്നും കെ സുധാകരന്‍ ചോദിച്ചു. ഇതിനെതിരെയാണ് അതൃപ്തി പരസ്യമാക്കി പിഎംഎ സലാം രംഗത്തുവന്നിരിക്കുന്നത്.

READ ALSO:ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സംഘർഷം; നാദാപുരത്ത് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു

ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമെന്ന് പിഎംഎ സലാം പറഞ്ഞു. സിഎഎ വിഷയത്തില്‍ നിന്ന് വ്യത്യസ്തമാണ് പലസ്തീന്റെ ഐക്യദാര്‍ഢ്യം. സിപിഎഐമ്മുമായി രാഷ്ട്രീയ വേദിയല്ല പങ്കിടുന്നത്. സിപിഐഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ലീഗിന്റെ തീരുമാനം നാളെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News