പിഎംഎ സലാമിനെതിരെ ലീഗ് എംഎല്‍എ കുറുക്കോളി മൊയ്തീന്‍. എംഎസ്എഫ് വളഞ്ഞ മാര്‍ഗത്തിലോ, ഭരണസ്വാധീനത്തിലോ ഭരണം പിടിക്കാന്‍ ശ്രമിച്ചിട്ടില്ല. എം എസ് എഫിനെ കൂടുതല്‍ പഠിക്കാന്‍ തയ്യാറാവുകയാണ് വേണ്ടതെന്നും കുറുക്കോളി മൊയ്തീന്‍. ലീഗ് മുഖപത്രമായ ചന്ദ്രികയിലാണ് സംസ്ഥാന ജനറല്‍സെക്രട്ടറിക്കെതിരായ എംഎഎല്‍എ യുടെ ലേഖനം.
യു ഡി എഫ് ഭരണ കാലത്ത് തരികിട കാണിച്ചാണ് എം എസ് എഫ് യൂണിവേഴ്‌സിറ്റി യൂണിയന്‍ പിടിക്കുന്നത് എന്നായിരുന്നു മലപ്പുറത്തെ കുടുംബയോഗത്തില്‍ പിഎംഎ സലാം നടത്തിയ പ്രസ്താവന. എന്നാല്‍ പി എം എ സലാമിന്റെ പ്രസ്താവനക്കെതിരെ ലീഗിനുള്ളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇത്തരം കാര്യങ്ങള്‍ പൊതുവേദികളില്‍ പറയുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നായിരുന്നു പലനേതാക്കളുടെയും അഭിപ്രായം. പിന്നാലെയാണ് സലാമിനെ തിരുത്തി ലീഗ് എംഎല്‍ എ കുറുക്കോളി മൊയ്തീന്‍ രംഗത്തെത്തുന്നത്.
വളഞ്ഞ മാര്‍ഗത്തിലോ, ഭരണസ്വാധീനത്തിലോ ഭരണം പിടിക്കാന്‍ എംഎസ്എഫ് ശ്രമിച്ചിട്ടില്ല. ഭരണത്തില്‍ ഉള്ളപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും എംഎസ്എഫ് യൂണിവേഴ്‌സിറ്റി ഭരിച്ചിട്ടുണ്ടെന്നും എം എസ് എഫിനെ കൂടുതല്‍ പഠിക്കാന്‍ തയ്യാറാവുകയാണ് വേണ്ടതെന്നും കുറുക്കോളി മൊയ്തീന്‍ ലേഖനത്തില്‍പറയുന്നു. ലീഗ് മുഖപത്രമായ ചന്ദ്രികയിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരായ എംഎല്‍എ യുടെ ലേഖനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here