പിഎംഎ സലാം മുസ്ലിലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാം തുടരും. കോഴിക്കോട് നടക്കുന്ന മുസ്ലിംലീഗിന്റെ സംസ്ഥാന കൗണ്‍സിലിലായിരുന്നു പിഎംഎ സലാമിനെ ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. ഒരുവിഭാഗം നേതാക്കളുടെ എതിര്‍പ്പിനിടയിലായിരുന്നു പ്രഖ്യാപനം.

എംകെ മുനീറിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ മുതിര്‍ന്ന നേതാക്കളെല്ലാം ചേര്‍ന്ന് നീക്കം നടത്തിയിരുന്നു. എന്നാല്‍ പിഎംഎ സലാമിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ കുഞ്ഞാലിക്കുട്ടി നടത്തിയ നീക്കമാണ് ഒടുവില്‍ വിജയിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുടെ പിന്തുണയും സംസ്ഥാന കൗണ്‍സിലെ ഭൂരിപക്ഷവുമാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന് തുണയായത്. ഇതോടെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം ഒരിക്കല്‍ കൂടി മുസ്ലിംലീഗ് സംസ്ഥാന ഘടകത്തില്‍ അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.

മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ള പ്രബലവിഭാഗം മുനീറിനെപൊലൊരു നേതാവിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ചിട്ടും തന്റെ നോമിനിയായ പിഎംഎ സലാമിനെ തന്നെ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചത് കുഞ്ഞാലിക്കുട്ടി മുസ്ലിംലീഗില്‍ പിടിമുറുക്കിയെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News