ഐഎൻഎൽ നേതാവും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിലുമായി ചർച്ച നടത്തിയിട്ടില്ലന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎം സലാം. മുസ്ലിം ലീഗിലേക്ക് ദേവർകോവിൽ മാറുന്നത് സംബന്ധിച്ച് പിഎംഎ സലാമുമായി ചർച്ച നടത്തിയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു പിഎംഎ സലാം. ദേവർകോവിലിനെ അവസാനമായി കണ്ടത് രണ്ട് മാസം മുമ്പാണ് എന്നും സലാം പറഞ്ഞു. ലീഗിലേക്ക് ആര് വരുന്നതും സന്തോഷമാണെന്നും പിഎംഎ സലാം പറഞ്ഞു.
പിഎംഎ സലാമുമായി അഹമ്മദ് ദേവർകോവിൽ ചർച്ച നടത്തിയെന്നും കെ എം ഷാജിയാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നതെന്നുമാണ് അഭ്യൂഹം. എന്നാൽ ആരോപണം തള്ളി അഹമ്മദ് ദേവർകോവിലും രംഗത്തെത്തിയിരുന്നു. കള്ളപ്രചാരണമാണ് നടക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞു.വ്യക്തിപരമായി വേട്ടയാടാൻ സകല ഹീനമാർഗ്ഗവും പ്രയോഗിച്ചുവരുന്ന ചില വ്യക്തികളുടെ ഏറ്റവും പുതിയ കുതന്ത്രമാണ് താൻ ലീഗിലേക്ക് എന്ന വ്യാജവാർത്ത നിർമ്മിതിക്ക് പിന്നിലും പ്രവർത്തിക്കുന്നതെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ തന്നെ ഈ വേട്ടയാടൽ ഉണ്ടെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.വിഭാഗീയ പ്രവർത്തനത്തിന് പാർട്ടി പുറത്താക്കിയ ചില ആളുകൾ കടുത്ത ഇടതുപക്ഷ വിരുദ്ധരായ ചില മാധ്യമ പ്രവർത്തകരെ കൂട്ടുപിടിച്ചാണ് ഈ വ്യാജ നിർമ്മിതികൾ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here