മുസ്ലീം ലീഗുകാരന്‍ വിദ്യാഭ്യാസ മന്ത്രിയാകുമ്പോള്‍ തരികിടയിലൂടെ കോളേജ് യൂണിയന്‍ പിടിക്കാറുണ്ട്; വിവാദ പരാമർശവുമായി പിഎംഎ സലാം

മുസ്ലീം ലീഗ് ഭരിക്കുമ്പോള്‍ തരികിടയിലൂടെ എംഎസ്എഫ് യൂണിയന്‍ പിടിച്ചെടുക്കാറുണ്ടെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ വിവാദ പരാമർശം. മൂർക്കനാട് കുടുംബ സംഗമത്തിലാണ് പിഎംഎ സലാം ഇക്കാര്യം വ്യക്തമാക്കിയത്.

കോളേജ്, യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പുകളിലെ എംഎസ്എഫിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കവെയാണ് പിഎംഎ സലാമിന്റെ ഭാഗത്ത് നിന്ന് വിവാദ പരാമര്‍ശമുണ്ടായത്. ‘സാധാരണ നിലയില്‍ മുസ്ലീം ലീഗിന് ഭരണമുണ്ടാകുമ്പോള്‍, മുസ്ലീം ലീഗുകാരന്‍ വിദ്യാഭ്യാസ മന്ത്രിയാകുമ്പോള്‍ ചില തരികിടകളൊക്കെ നടത്തി യൂണിവേഴ്‌സിറ്റി യൂണിയനും കോളേജുമൊക്കെ പിടിച്ചെടുക്കാന്‍ സാധിക്കാറുണ്ടെന്ന് പിഎംഎ സലാം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News