പ്രധാനമന്ത്രി ആരോഗ്യ യോജനയിൽ വൻ തട്ടിപ്പ്; ഗുണഭോക്താക്കളിൽ 7.5 ലക്ഷം പേർ ഉപയോഗിക്കുന്നത് ഒരേ മൊബൈൽ നമ്പർ !

പ്രധാനമന്ത്രി ആരോഗ്യ യോജനയുടെ മറവിൽ വൻ തട്ടിപ്പെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി എ ജി) കണ്ടെത്തൽ. പദ്ധതിയുടെ ഗുണഭോക്താക്കളിൽ 7.5 ലക്ഷം പേർ ഉപയോഗിക്കുന്നത് ഒരേ മൊബൈൽ നമ്പർ. ലോക്‌സഭയിൽ സി എ ജി അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

Also Read:‘രാഹുല്‍ ഫ്‌ളൈയിംഗ് കിസ് നൽകുന്നത് ഞാൻ കണ്ടിട്ടില്ല’; സ്മൃതി ഇറാനിയുടെ ആരോപണം തള്ളി ഹേമാമാലിനി

99999 99999 എന്ന നമ്പറാണ് 7,49, 820 ഉപഭോക്താക്കൾ നൽകിയത്.  പദ്ധതിയുടെ ബെനിഫിഷ്യറി ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ നിന്നാണ് സി എ ജി ഈ വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നത്.  അസാധുവായ പേരുകൾ, യാഥാർഥ്യമല്ലാത്ത ജനനത്തീയതി, ഡ്യൂപ്ലിക്കേറ്റ് ഐഡികൾ, കുടുംബാംഗങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം തുടങ്ങിയ വിവരങ്ങളിലും  തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഏഴ് ആധാർ നമ്പറുകളിലായി 4,761 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പി എം ജെ എ വൈയിൽ നിന്ന് അനർഹർ പണം പറ്റുന്നത് തടയാനാണ് ബി ഐ എസ് രൂപകൽപന ചെയ്‌തത് എന്നായിരുന്നു അവകാശവാദം. എന്നാൽ, ഏഴരലക്ഷത്തിലേറെ പേർ ഒറ്റ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിട്ടും കണ്ടെത്താനോ തടയാനോ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടില്ല.

Also Read:വാഴകള്‍ വെട്ടിമാറ്റിയ സംഭവം; കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

സമൂഹത്തിലെ പാവപ്പെട്ടവർക്കും, അവശ ജന വിഭാഗങ്ങൾക്കും മെച്ചപെട്ട ആരോഗ്യ പരിചരണവും ചികിത്സയും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന പദ്ധതിയാണ് പി എം ജെ എ വൈ. 2018 സെപ്റ്റംബർ 23 ന് ജാർഖണ്ഡിലെ റാഞ്ചിയിൽ വെച്ച് നരേന്ദ്രമോദിയാണ് പി എം ജെ എ വൈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഓരോ കുടുംബത്തിനും പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന , 50 കോടി ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയെന്നായിരുന്നു അവകാശവാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News