പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്‌റോയ്‌ അന്തരിച്ചു

bibek debroy passed away

പത്മശ്രീ പുരസ്‌കാര ജേതാവും സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനുമായ ബിബേക് ദെബ്‌റോയ്‌ (69) അന്തരിച്ചു. ബിബേക് പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആൻഡ് ഇക്കണോമിക്‌സിന്‍റെ ചാൻസലറായും 2015 മുതല്‍ 2019 ജൂണ്‍ വരെ നീതി ആയോഗിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  ദെബ്‌റോയിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

“എനിക്ക് വർഷങ്ങളായി ഡോ ദെബ്‌റോയിയെ അറിയാം. അദ്ദേഹത്തിന്‍റെ ഉൾക്കാഴ്ചകളും അക്കാദമിക് പ്രഭാഷണങ്ങളോടുള്ള അഭിനിവേശവും ഞാൻ സ്‌നേഹപൂർവ്വം ഓർക്കും. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ദുഃഖമുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിക്കുന്നെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ALSO READ; ‘നിലപാടുകളിൽ അചഞ്ചലൻ’: ബസേലിയോസ് തോമസ് ബാവയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മേഘാലയയിലെ ഷില്ലോങ്ങില്‍ 1955 ജനുവരി 25 ന് ഒരു ബംഗാളി കുടുംബത്തിലാണ് ദെബ്‌റോയ്‌ ജനിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി കോളജിലും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലുമായിരുന്നു ഉപരിപഠനം. പിന്നീട് ഗവേഷണത്തിനായി ട്രിനിറ്റി കോളേജ് സ്‌കോളര്‍ഷിപ്പില്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലേക്ക് പോയി.

സാമ്പത്തിക നയത്തിനും സംസ്‌കൃത ഗ്രന്ഥങ്ങൾക്കും നൽകിയ സംഭാവനകൾക്ക് പേരുകേട്ട ബിബേക് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും പണ്ഡിതനുമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സാഹിത്യ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് 2015ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. വരുമാനവും സാമൂഹിക അസമത്വവും, ദാരിദ്ര്യം, നിയമ പരിഷ്‌കരണങ്ങള്‍, റെയില്‍വേ പരിഷ്‌കരണങ്ങള്‍, ഇന്‍ഡോളജി എന്നിവയില്‍ ബിബേക് ദേബ്‌റോയ്‌യുടെ സംഭാവനകൾ വലുതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News