പ്രധാനമന്ത്രി നാളെ തലസ്ഥാനത്ത്, നഗരത്തില്‍ കര്‍ശന സുരക്ഷ

വന്ദേഭാരത് ഫ്‌ളാഗ് ഓഫിന് നാളെ പ്രധാനമന്ത്രി തലസ്ഥാനത്തെത്തും. സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ നാളെ അടച്ചിടും. തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ 9.25-ന് കൊച്ചിയില്‍ നിന്ന് തിരിക്കുന്ന പ്രധാനമന്ത്രി 10.15 ന് തിരുവന്തപുരം എയര്‍പോര്‍ട്ടില്‍ എത്തും. റോഡ് മാര്‍ഗം നേരെ തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനില്‍.

10.30ന് വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ്. 11.50 വരെ പ്രധാനമന്ത്രി റെയില്‍വെ സ്റ്റേഷനില്‍ ചിലവഴിക്കും. പിന്നീ്ട് 11 മണിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം 12.40-ന് ശേഷമാവും പ്രധാനമന്ത്രി തലസ്ഥാനം വിടുക. കര്‍ശന സുരക്ഷാ വലയത്തിലാണ് നഗരം. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.

ഇന്ന് വൈകിട്ടോടെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലെയും റെയില്‍വേ സ്റ്റേഷനിലെയും പാര്‍ക്കിംഗുകള്‍ പൂര്‍ണമായി ഒഴിപ്പിക്കും. ബസ് സ്റ്റേഷനിലേക്കുള്ള ബസുകളുടെ പ്രവേശനവും പുറപ്പെടലും നിയന്ത്രിക്കും. ചൊവ്വാഴ്ച രാവിലെ എട്ടു മണി മുതല്‍ 11 മണി വരെ ഡിപ്പോ പ്രവര്‍ത്തിക്കില്ല. തമ്പാനൂരില്‍ നിന്നുള്ള ബസുകളെല്ലാം വികാസ് ഭവന്‍ ഡിപ്പോയില്‍ നിന്നാകും ഓപ്പറേറ്റ് ചെയ്യുക.

പ്രധാനമന്ത്രിയുടെ സഞ്ചാരപാതയിലെ പാര്‍ക്കിംഗ് പൂര്‍ണമായും ഒഴിവാക്കും. രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷ ഒരുക്കുന്ന എസ് പി ജി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. കേരള പൊലീസിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയും നിരീക്ഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News