പി എൻ ഗോപികൃഷ്ണന് ഓടക്കുഴൽ അവാർഡ്

പി എൻ ഗോപികൃഷ്ണന്റെ ‘കവിത മാംസഭോജിയാണ് ’ എന്ന കവിതയ്ക്ക് 2023ലെ ഓടക്കുഴൽ അവാർഡ് . മഹാകവി ജിയുടെ ചരമ വാർഷിക ദിനമായ ഫെബ്രുവരി 2ന് പുരസ്കാരം സമ്മാനിക്കും. എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ജി ഓഡിറ്റോറിയത്തിൽ വൈകിട്ട് ഗുരുവായൂരപ്പൻ ട്രസ്റ്റ്‌ അദ്ധ്യക്ഷ ഡോക്ടർ എം ലീലാവതിയാണ് അവാർഡ് സമ്മാനിയ്ക്കുക.

ALSO READ: ദ്രാവിഡിന് പിറന്നാളാശംസകൾ ടെണ്ടുൽക്കർ

30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒളിപ്പോര്, പാതിരാക്കാലം, സൈലൻസർ എന്നീ ഫീച്ചർ ഫിലിമുകളുടേയും, കലി, ജലത്തിൽ മത്സ്യം പോലെ എന്നീ ഡോക്യുമെന്ററികളുടേയും തിരക്കഥാകൃത്താണ്. ഇടിക്കാലൂരി പനമ്പട്ടടി എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ വിവിധ അംഗീകാരങ്ങൾ ലഭിച്ചു.

ALSO READ: തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മെഗാ സ്റ്റാറിന്റെ മെഗാ എന്‍ട്രി! എബ്രഹാം ഓസ്ലലറില്‍ 2024ലെ ബെസ്റ്റ് എന്‍ട്രി പഞ്ച്

പി എൻ ഗോപീകൃഷ്ണൻ കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരത്ത് പി കെ നാരയണന്റെയും വി എസ് സരസ്വതിയുടെയും മകനാണ്. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ ജോലി ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News