‘പോച്ചർ’ ദിവസങ്ങൾക്കുള്ളിൽ ഒടിടിയിൽ എത്തും

ആനക്കൊമ്പ് വേട്ടയുടെ കഥ പറയുന്ന ക്രൈം സീരീസ് ‘പോച്ചർ’ ദിവസങ്ങൾക്കുള്ളിൽ ഒടിടിയിൽ. ഫെബ്രുവരി 23 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ പോച്ചർ ലഭ്യമാവും. റിച്ചി മേത്തയാണ് സീരീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. എമ്മി അവാർഡ് ജേതാവായ റിച്ചി ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ്.

ALSO RAED: ലക്ഷ്യം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടുകോടി അംഗങ്ങള്‍; സ്ത്രീകള്‍ക്ക് പരിഗണന; നിര്‍ദേശം നല്‍കി ദളപതി

നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.
‘പോച്ചർ’ നിർമിക്കുന്നത് ഓസ്‌കാർ അവാർഡ് നേടിയ പ്രൊഡക്ഷൻ കമ്പനിയായ ക്യുസി എന്റർടൈൻമെന്റ് ആണ്. സീരിസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ബോളിവുഡ് നടി ആലിയ ഭട്ടാണ്. 8 ഭാ​ഗങ്ങളായാണ് യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സീരിസ് പുറത്തിറക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇം​ഗ്ലീഷ് ഭാഷകളിലും സീരീസ് പുറത്തിറങ്ങും. സീരീസിന്റെ ട്രെയിലർ പുറത്തിറങ്ങിയത് അഞ്ച് ദിവസം മുമ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News