യെവൻ പുലിയാണ് കേട്ടോ! മികച്ച ക്യാമറയും കിടിലൻ പെർഫോമൻസും, പോക്കോ സി75 ലോഞ്ച് ചെയ്തു

POCO C75

പോക്കോയിൽ നിന്നുള്ള ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്ലി- അഫോഡബിൾ സ്മാർട്ട്ഫോണായ സി75ന്റെ ഗ്ലോബൽ ലോഞ്ച് നടന്നു . റെഡ്മി 14സിയുടെ റീബ്രാൻഡ് ചെയ്യപ്പെട്ട പതിപ്പാണിത്. മീഡിയടേക് ഹീലിയോ ജി 8 അൾട്രാ ചിപ്സെറ്റിന്റെ കരുത്തുമായി എത്തുന്ന ഹാൻഡ്സെറ്റ് മികച്ച ക്യാമറയും കിടിലൻ പെർഫോമൻസും ബാറ്ററി ലൈഫും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. സ്പെസിഫിക്കേഷനുകളിൽ റെഡ്മി 14സിയുമായി നിരവധി സമാനതകളും ഈ ഹാൻഡ്സെറ്റ് കാണിക്കുന്നുണ്ട്.

പോക്കോ സി75ന്റെ വില, ലഭ്യത;

6ജിബി +128ജിബി റാം സ്റ്റോറേജ് , 8ജിബി +256ജിബി റാം സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ഈ ഹാൻഡ്സെറ്റിനുള്ളത്. 6ജിബി +128ജിബി റാം സ്റ്റോറേജ് വേരിയന്റിന് $109 (ഏകദേശം 9,170രൂപ) ആണ് വില. $129 (ഏകദേശം 10,900രൂപ) ആണ് 8ജിബി +256ജിബി റാം സ്റ്റോറേജ് വേരിയന്റിന്റെ വില. അതേസമയം ഈ വിലകളെ “ഏർളി ബേഡ്’ ഇന്നിപ്പോൾ വിശേഷിപ്പിക്കാം, അതായാത് ഏതാനും ആഴ്ചകൾക്കും മാസങ്ങൾക്കും ശേഷം ഹാൻഡ്‌സെറ്റിന്റെ വിലയിൽ കമ്ബനി വീണ്ടും മാറ്റം കൊണ്ടുവനെന്നേക്കും എന്നാണ് കരുതപ്പെടുന്നത്. ബ്ലാക്ക്, ഗോൾഡ്, ഗ്രീൻ കളറുകളിലാകും ഹാൻഡ്സെറ്റ് ലഭിക്കുക.

പോക്കോ സി75ന്റെ സവിശേഷതകൾ;

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയ ഹൈപ്പർ ഒഎസിലാണ് ഫോണിന്റെ പ്രവർത്തനം. 720×1,640 പിക്സൽ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും 600 നിറ്റ്സ് ബറൈറ്നെസ്സുമുള്ള 6.88- ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലെയോട് കൂടിയാണ് ഫോണിന്റെ രൂപകൽപ്പന. മുൻപ് സൂചിപ്പിച്ചതുപോലെ 8 ജിബി റാമുമായി ജോഡിയാക്കിയ മീഡിയ ടെക് ഹീലിയോ ജി81 അൾട്രാ സോണിക് എസ്ഒസി ചിപ്പാണ് ഹാൻഡ്സെറ്റിന് കരുത്ത് പകരുന്നത്.

ALSO READ; ക്രിയേറ്റര്‍മാര്‍ക്ക് കമ്മിഷന്‍ കിട്ടും; യൂട്യൂബ് വീഡിയോ കണ്ട് ഷോപ്പിങ് ചെയ്യാം

ക്യാമറ ഡിപാർട്മെന്റിലേക്ക് വന്നാൽ, 50 എംപി റിയർ ക്യാമറ കാണാൻ കഴിയും. ഓക്സിലറി ലെൻസുകളും ഇതിനൊപ്പം കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും വേണ്ടി 50 എംപി ക്യാമറയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 4ജി എൽടിഇ, ഡ്യുവൽ ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4 , ജിപിഎസ്, 3.55എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവ ഹാൻഡ്സെറ്റിൻ്റെ കണക്ടിവിറ്റി ഓപ്‌ഷനുകളിൽ ഉൾപ്പെടുന്നുണ്ട്. ആമ്പിയൻറ് ലൈറ്റ് സെൻസർ, ആക്സിലെറോമീറ്റർ, ഇ- കോമ്പസ്, വിർച്വൽ പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് സെൻസർ സിസ്റ്റത്തിൽ ഉൾപ്പെടുന്നത്.

5,160 എം എ എച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്. 18 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണ ഇത് നൽകുന്നുണ്ട്. എന്നാൽ പർച്ചേസ് ചെയ്യുമ്പോൾ ഫോണിനൊപ്പം ചാർജർ ലഭിക്കില്ല. ഒരു സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സെൻസറും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. 204 ഗ്രാമാണ് ഹാൻഡ്സെറ്റിന്റെ ഭാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News