ഐക്യു നിയോ 9 പ്രോയ്ക്കും റിയല്‍മീ ജിടി 6ടിക്കും ഒത്ത എതിരാളിയായി പോക്കോ എഫ്6

ഇന്ത്യന്‍ വിപണിയില്‍ പുതുചരിത്രം കുറിക്കാന്‍ പോക്കേ എഫ്6. മെയ് 29ന് വില്‍പന ആരംഭിക്കുന്ന പോക്കോ എഫ്6ആണ് രാജ്യത്ത് ആദ്യമായി ഖ്വാള്‍കംസ് ന്യൂ സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 3 ചിപ്പ് ഘടിപ്പിച്ച ഫോണ്‍ എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇതോടെ ഐക്യു നിയോ 9 പ്രോ, റിയല്‍മീ ജിടി 6ടി എന്നിവയ്ക്ക് ഒത്ത് എതിരാളിയായിരിക്കുകയാണ് പോക്കോ എഫ്6.

ALSO READ:  അവയവക്കടത്ത് കേസ്; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന

പോക്കോ എഫ്6ന്റെ വില 29,999 രൂപയാണ്. ഐസിസി ബാങ്ക് കാര്‍ഡ്‌സ് ഉപയോഗിച്ച് പുതിയ പോക്കോ ഫോണ്‍ 27,999 രൂപയ്ക്ക് വാങ്ങാം. ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയാണ് ഈ ഓഫര്‍. 256ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില.

പെര്‍ഫോമന്‍സ് കൊണ്ട് പോക്കോ എഫ്6 ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 സിസ്റ്റത്തിനൊപ്പം പെര്‍ഫോര്‍മെന്‍സ് കാഴ്ചവയ്ക്കുന്ന സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 3 ചിപ്പ് ഈ വിലയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഫോണാണെന്നാണ് അവകാശവാദം. പക്ഷേ ഗെയിമിംഗിന് ശേഷം സിസ്റ്റം ചെറുതായി ചൂടാകുന്നതായും റിപ്പോര്‍ട്ടുണ്ട്. ക്യാമറ പെര്‍ഫോമന്‍സിലും ഏറെ മുന്നിലാണ് ഈ ഡിവൈസ്. 50എംപി മോഡില്‍ കിടിലന്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ക്യാമറയില്‍ പോട്ട്‌റേറ്റ് ഷോട്ടുകളും ഗംഭീരമാണെന്നാണ് പറയുന്നത്.

ALSO READ: സംയുക്ത ബോളിവുഡിലേക്ക് ; 27 വര്‍ഷങ്ങള്‍ക്ക് ശേഷം കജോളും പ്രഭുദേവയും ഒന്നിക്കുന്നു!

ഭാരം കുറഞ്ഞ രൂപകല്‍പന, സോളിഡ് സ്‌ക്രീന്‍, 6.67 ഇഞ്ച് 1.5 കെ അമേള്‍ഡ് ഡിസ്‌പ്ലേ. എച്ച്ഡിആര്‍10, ഡോള്‍ബി വിഷന്‍, വൈഡൈ്വന്‍ എല്‍1, വൈബ്രന്റ് കളേഴ്‌സ് എന്നിവയാണ് ഡിസ്‌പ്ലൈയുടെ പ്രത്യേകത. അതേസമയം തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുടെ അതിപ്രസരം ഇതിന്റെ ഒരു പോരായ്മയായും ചൂണ്ടിക്കാണിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News