റെഡ്മി 13സി5ജിക്കൊപ്പം മാറ്റുരയ്ക്കാന്‍ പോക്കോ എം6 5ജി; വന്‍ വിലക്കുറവ്

വമ്പന്‍ വിലക്കുറവില്‍ പോക്കോ എം6 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ്. റെഡ്മി 13സി 5 ജിയുമായി വമ്പന്‍ സാമ്യമുള്ള പോക്കോ എം6 5ജി ഓണ്‍ലൈനില്‍ താരമാണിപ്പോള്‍. ഇന്ത്യയില്‍ പോക്കോ എം6 5ജി 4ജിബി/128ജിബിയുടെ വില ആരംഭിക്കുന്നത് 10,499 രൂപയ്ക്കാണ്. ഇത് റെഡ്മി 13 സി 5ജിയെക്കാള്‍ അഞ്ഞൂറു രൂപ കുറവാണ്. റെഡ്മി 13സി 5 ജിയുടെ വില 10,999 രൂപയാണ്.

ALSO READ:  ‘കേരളം തകരുന്നെങ്കില്‍ തകരട്ടെ ബിജെപിയെ എതിര്‍ക്കാന്‍ ഇല്ല’ എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്: മുഖ്യമന്ത്രി

പോക്കോ എം6 5ജി 4 ജിബി/ 128 ജിബി, 6ജിബി/ 128ജിബി, 8ജിബി/ 256 ജിബി എന്നിങ്ങനെ 10,499 രൂപ, 11,499 രൂപ, 13, 999 രൂപ നിരക്കിലാണ് വില്‍പന. ഡിസംബര്‍ 26 ഉച്ചയ്ക്ക് 12 മണി മുതല്‍ ഇത് ലഭ്യമായി തുടങ്ങും. ഐസിഐസി ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇംഎംഐ ട്രാന്‍സാക്ഷന്‍ അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ വഴി വാങ്ങുന്നവര്‍ക്ക് ആയിരം രൂപ കാശ് ബാക്കും പോക്കോ ഓഫര്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്.

ALSO READ:  ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്ന നാണംകെട്ട രാഷ്ട്രീയ നിലപാടാണ് കോണ്‍ഗ്രസിന്റേത്: മുഖ്യമന്ത്രി

പോക്കോ എം6 5ജിക്ക് 6.74 ഇഞ്ച് 720പി എല്‍സിഡി ഡിസ്പ്ലേയുണ്ട്. പാനലിന് സെക്കന്‍ഡില്‍ 90ഹെഡ്‌സ് വരെ റിഫ്രഷ് ചെയ്യാനാാകും.കോര്‍ണിംഗ് ഗൊറില്ലാ ഗ്ലാസിന്റെ ഒരു അവ്യക്തമായ പതിപ്പ് അതിനെ സംരക്ഷിക്കുന്നു. പിന്നില്‍, 50-മെഗാപിക്‌സല്‍ ഒറ്റ ക്യാമറയുണ്ട്. ബാക്കിയുള്ള പാക്കേജില്‍ എല്‍പിഡിഡിആര്‍4എക്‌സ് റാം, യുഎഫ്എസ്2.2 സ്റ്റോറേജ്, ആന്‍ഡ്രോയിഡ് 13, 5എംപി ഫ്രണ്ട് ക്യാമറ, 18ഡബ്ല്യു ടൈപ്പ് – സിചാര്‍ജിംഗ് ഉള്ള 5000എംഎഎച്ച് ബാറ്ററി (ബോക്‌സില്‍ 10ഡബ്ല്യു ചാര്‍ജര്‍) എന്നിവ ഉള്‍പ്പെടുന്നു.

ALSO READ:  ഇരുട്ടില്‍ത്തപ്പി കോണ്‍ഗ്രസ് സര്‍ക്കാര്‍; ഹിജാബ് നിരോധനം പിന്‍വലിക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് സിദ്ധരാമയ്യ

പോക്കോ എം6 5ജില്‍ നിങ്ങള്‍ക്ക് 3.5എംഎം ഓഡിയോ ജാക്ക്, ഡെഡിക്കേറ്റഡ് സ്റ്റോറേജ് എക്‌സ്പാന്‍ഷന്‍ സ്ലോട്ട് എന്നിവയും ലഭിക്കും. ഓറിയോണ്‍ ബ്ലൂ, ഗാലക്റ്റിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളാണ് ഉള്ളത്.പോക്കോ സി65ന്റെ ലോഞ്ചിന്റെ ചുവടുപിടിച്ചാണ് പോക്കോഎം6 5ജി ലോഞ്ച് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News