ലോഞ്ചിന് മൂന്ന് ദിവസം മാത്രം ബാക്കി; പോക്കോ പാഡ് 5ജിയുടെ സവിശേഷതകള്‍ ലീക്കായി

ഇന്ത്യയില്‍ തങ്ങളുടെ ഏറ്റവും പുതിയ ടാബ്ലെറ്റ് മോഡല്‍ പുറത്തിറക്കാനുള്ള അന്തിമഘട്ട തയ്യാറെടുപ്പിലാണ് പോക്കോ. പോക്കോ പാഡ് 5ജി ഈ മാസം 23നാണ് പുറത്തിറങ്ങുന്നത്. ലോഞ്ചിന് മുന്‍പ് ഇപ്പോഴിതാ ടാബിന്റെ ചില സവിശേഷതകള്‍ ഓണ്‍ലൈനില്‍ ലീക്കായിരിക്കുകയാണ്.

ആഗോള മാര്‍ക്കറ്റില്‍ അടുത്തിടെ കമ്പനി പുറത്തിറക്കിയ മോഡലിന്റെ ഇന്ത്യന്‍ പതിപ്പാണ് ഇനി പുറത്തിറങ്ങാനുള്ളത്. അതുകൊണ്ട് തന്നെ മുന്‍പിറങ്ങിയ മോഡലിനോട് സമാനമായിരിക്കും ഇതിന്റെ സവിശേഷതകള്‍ എന്നാണ് കരുതുന്നത്.

8 ജിബി റാമോട് കൂടിയുള്ള സ്നാപ്പ്ഡ്രാഗണ്‍ 7എസ് ജെന്‍ 2 ചിപ്പ്സെറ്റുമായാണ് ടാബ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡ് 14 അധിഷ്ഠിത ഷഓമി ഹൈപ്പര്‍ ഓഎസിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.12.1 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ സ്‌ക്രീനോട് കൂടിയാണ് ടാബിന്റെ രൂപകല്‍പ്പന.

ഗോറില്ല ഗ്ലാസ്സ് 3ന്റെ സംരക്ഷണം ഇതിന് ലഭിക്കുന്നുണ്ട്.ഒപ്റ്റിക്സിലേക്ക് വന്നാല്‍, 30 എഫ്പിഎസില്‍ 1080പി വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന 8എംപി റിയര്‍ ക്യാമറയാണ് ടാബിലുള്ളത്. സെല്‍ഫികള്‍ക്കും വിഡിയോ ചാറ്റുകള്‍ക്കുമായി 8എംപി ഫ്രണ്ട് ക്യാമറും ടാബില്‍ സജ്ജീകരിച്ചിട്ടുണ്ട്.

10,000 എംഎച്ച് ബാറ്ററിയാണ് ടാബിന്റെ പവര്‍ ഹൗസ്. ഇത് 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണക്കുന്നുണ്ട്.

വൈഫൈ-6, ബ്ലൂടൂത്ത് 5.2 എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നത്. അതേസമയം ടാബിന് എത്ര കളര്‍ ഓപ്ഷനുകള്‍ ലഭിക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ടാബിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ക്കും ഇനി കാത്തിരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News