പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കൊല്ലത്ത് 15 വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ കൊല്ലം ഇരവിപുരം വില്ലേജിൽ വളത്തുങ്കൽ ചേരിയിൽ തുണ്ടിൽകിഴക്കത്തിൽ വീട്ടിൽ ഷാഹിന മകൻ ജബ്ബാർ സജിമോനെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷ നിയമത്തിന്റെയും പോക്സോ ആക്ടിന്‍റെ വിവിധ വകുപ്പുകളിലുമായി 6 വർഷവും 5 മാസവും കഠിനതടവും അമ്പത്തൊന്നായിരത്തി അഞ്ഞൂറ് (51500) രൂപ പിഴയും വിധിച്ചു.
വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസവും 7 ദിവസവും കൂടി അധിക കഠിന തടവ് അനുഭവിക്കണം. ഇരവിപുരം സബ് ഇൻസ്‌പെക്ടർ അനീഷ് എപിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്, പ്രോസീക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ സരിത. ആർ ഹാജരായി. എഎസ്ഐ പ്രസന്നഗോപൻ പ്രോസീക്യൂഷൻ നടപടികൾ ഏകീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here