15കാരിയെ ബന്ദിയാക്കി രണ്ട് വർഷത്തിലധികം പീഡിപ്പിച്ചു; മഠാധിപതി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ആശ്രമത്തിൽ ബന്ദിയാക്കി പീ‍ഡിപ്പിച്ച കേസിൽ മഠാധിപതി അറസ്റ്റിൽ.പതിനഞ്ച് വയസ് മാത്രമുള്ള കുട്ടിയെ രണ്ട് വർഷത്തോളമായി ഇയാൾ ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു.പെൺകുട്ടിയുടെ പരാതിയിൽ വിശാഖപട്ടണം വെങ്കോജിപാലത്തെ സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂർണാനന്ദയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇത് രണ്ടാം തവണയാണ് ഇയാളെ പീഡന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത്.

രണ്ട് വർഷത്തോളമായി പെൺകുട്ടിയെ ബന്ദിയാക്കി പൂർണാനന്ദ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടി ആശ്രമത്തിൻ്റെ കീഴിലുള്ള അനാഥാലയത്തിൽ താമസിക്കുകയായിരുന്നു.എല്ലാ ദിവസവും രാത്രി കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി പൂർണാനന്ദ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടി പറഞ്ഞു.രണ്ട് സ്പൂണ്‍ ചോറ് മാത്രമാണ് പെണ്‍കുട്ടിക്ക് ഇയാള്‍ കഴിക്കാന്‍ നല്‍കിയിരുന്നത്.

Also Read: ‘ബ്ലാര്‍ണി സ്റ്റോണ്‍ താന്‍ ചുംബിച്ചിരിക്കുന്നു’; ഹണി റോസ്

പീഡനം സഹിക്കാനാവാതെ ജൂൺ 13ന് ആശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി ട്രെയിനിൽ ഒപ്പമുണ്ടായിരുന്ന സഹയാത്രികയോട് നടന്ന കാര്യങ്ങൾ പറയുകയും ചെയ്തു.തുടർന്ന് ഇവർ കുട്ടിയെ ശിശുക്ഷേമ സമിതിയിലെത്തിച്ചു. തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങൾ തുറന്നു പറഞ്ഞതോടെ ശിശുക്ഷേമ സമിതി കുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും കുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചു.ഇതിനുശേഷം വിശാഖപട്ടണം പൊലീസ് തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ പൂർണാനന്ദയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read: രാജ്യത്ത് 2025 മുതൽ ഡ്രൈവർ ക്യാബിനുകളിൽ എസി നിർബന്ധമാക്കും

അതേസമയം തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് പൂർണാനന്ദ പറഞ്ഞു. ആശ്രമത്തിന്റെ ഭൂമി തട്ടിയെടുക്കാനായി തനിക്കെതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ പരാതിയെന്നും പൂർണാനന്ദ ആരോപിച്ചു.താൻ നിരപരാധിയാണെന്നും അത് തെളിയിക്കാൻ നിയമപരമായി പോരാടുമെന്ന് സ്വാമി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News