പതിനാല്കാരിയായ പട്ടികജാതി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാനായി കടന്ന് പിടിച്ച കേസില്‍ പ്രതി കന്യാകുമാരി പേച്ചിപ്പാറ കടമ്പനമൂട് കായല്‍ റോഡില്‍ സുരേഷ് (48) നെ അഞ്ച് വര്‍ഷം കഠിന തടവിനും ഇരുപത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചു. പിഴ തുക അടച്ചില്ലെങ്കില്‍ നാല് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആര്‍.രേഖ ഉത്തരവില്‍ പറയുന്നു.
Also Read: 31 വയസുകാരിയെ കടിച്ചുകീറി ‘ബേബി’; റോട്ട്‌വീലറുകളെ കണ്ട് ഭയന്നുവിറച്ച് അയല്‍ക്കാര്‍
2019 സെപ്തംബര്‍ 26 വൈകിട്ട് 4.45 നോടെയാണ് ചാരുപാറ തൊട്ടിക്കലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ പ്രതി കുട്ടിയുടെ വീട്ടില്‍ നില്‍ക്കുകയായിരുന്നു. അച്ഛനെ കാണാന്‍ വന്നതാണെന്ന് പറഞ്ഞ് പ്രതി കുട്ടിയുടെ പക്കല്‍ നിന്നും അച്ഛന്റെ ഫോണ്‍ നമ്പര്‍ വാങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതി അച്ഛനെ വിളിച്ച് സംസാരിച്ചു. സംസാരിച്ചപ്പോള്‍ വീട്ടില്‍ കുട്ടി മാത്രമെയുള്ളുയെന്ന് മനസ്സിലാക്കി. ഈ തക്കം നോക്കി പ്രതി കുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിച്ചു. കുട്ടി പ്രതിയെ പിടിച്ച് തള്ളി സമീപത്തുള്ള വീട്ടിലേയ്ക്ക് ഓടി രക്ഷപ്പെട്ടു.പ്രതി ഫോണ്‍ വിളിച്ചതിനാല്‍ കുട്ടിയുടെ അച്ഛന്‍ ഭയന്ന് വീട്ടിലേയ്ക്ക് എത്തിയപ്പോള്‍ കുട്ടി അടുത്ത വീട്ടിലുണ്ടായിരുന്നു. റബര്‍ വെട്ട്കാരനായ പ്രതിയെ പലരും കുട്ടിയുടെ വീട്ടില്‍ നില്‍ക്കുന്നത് കണ്ടിരുന്നു.അങ്ങനെയാണ് കിളിമാനൂര്‍ പൊലീസ് പ്രതിയെ കുറിച്ച് അന്വെഷണം നടത്തിയത്.
Also Read: പെരുമ്പാവൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം; കൊലപാതകമെന്ന് പൊലീസ്
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഡ്വ.ആര്‍.വൈ.അഖിലേഷ് ഹാജരായി. ആറ്റിങ്ങല്‍ ഡിവൈഎസ്പിമ്മാരായ കെ.എ. വിദ്യാദരന്‍ ,എസ്.വൈ.സുരേഷ്, കിളിമ നൂര്‍ എസ് ഐ എസ്.അഷ്‌റഫ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ ഇരുപത് സാക്ഷികളെ വിസ്തരിച്ചു. പതിനാറ് രേഖകള്‍ ഹാജരാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here