നടന്മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെയുള്ള പോക്‌സോ കേസ്; അന്വേഷണം പുരോഗമിക്കുന്നു

നടന്മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിക്കെതിരെയുള്ള പോക്‌സോ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. ക്രൈംബ്രാഞ്ചും തമിഴ്നാട് പൊലീസുമാണ് അന്വേഷണം നടത്തുന്നത്. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.

ALSO READ:ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം ; അയര്‍ലന്റിൽ മലയാളി അറസ്റ്റിൽ

ജയസൂര്യയും മുകേഷും ഉള്‍പ്പെടെ ഏഴോളം നടന്മാര്‍ക്കെതിരെ പീഡന പരാതി ഉന്നയിച്ച ആലുവ സ്വദേശിയായ നടിക്കെതിരെ ഇവരുടെ ബന്ധുവായ യുവതിയാണ് പരാതി നല്‍കിയത്. മൂവാറ്റുപുഴ സ്വദേശിയായ യുവതി ഡിജിപിക്കും, മുഖ്യമന്ത്രിക്കും, തമിഴ്നാട് ഡിജിപിക്കും നല്‍കിയ പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്രൈം ബ്രാഞ്ച് ആണ് യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തുന്നത്. നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് ആണ് ആദ്യം പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം യുവതിയുടെ മൂവാറ്റുപുഴയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ചിന് ആവശ്യമായ തെളിവുകള്‍ കൈമാറിയതായി പരാതിക്കാരിയും വ്യക്തമാക്കി.

ALSO READ:‘മുഖ്യമന്ത്രി ഒരു പിആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, ഇത് വെറും കുമിള പോലെയുള്ള പ്രചാരണം’: എളമരം കരീം

സംഭവം നടന്നത് ചെന്നൈയില്‍ ആയതിനാല്‍ കേസിന്റെ തുടരന്വേഷണം തമിഴ്നാട് പൊലീസുമായി ചേര്‍ന്ന് മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. 2014ല്‍ തനിക്ക് 16 വയസ്സുള്ളപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത്, ചെന്നൈയില്‍ എത്തിച്ച് മറ്റുള്ളവര്‍ക്ക് മുമ്പില്‍ കാഴ്ചവയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് ആലുവയിലെ നടിക്കെതിരെ ബന്ധുവായ യുവതി നല്‍കിയ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News