മൂന്നര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 69 കാരന് 60 വർഷം കഠിനതടവ്

പോക്സോ കേസിൽ മൂന്നര വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 69 വയസ്സുള്ള പ്രതിക്ക് 60 വർഷം കഠിനതടവും 1,50,000/_ രൂപ പിഴയും ശിക്ഷ വിധിച്ചു. വടക്കേക്കര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ വടക്കേക്കര വില്ലേജ് ചിറ്റാറ്റുകര കരയിൽ കാട്ടിപ്പറമ്പിൽ വീട്ടിൽ ഭാസ്കരൻ മകൻ 69 വയസ്സുള്ള ഷാജിയെയാണ് പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് ശ്രീ ടി കെ സുരേഷ് ശിക്ഷ വിധിച്ചത്.

Also Read: സ്‌പീക്കർ എ എൻ ഷംസീറിന്‌ നേരെ വന്നാൽ യുവമോർച്ചക്കാർ വിവരമറിയും: പി ജയരാജൻ

മൂന്നര വയസ്സ് മാത്രം പ്രായമുള്ള അതിജീവിതയെ പ്രതിയുടെ വീട്ടിൽ വച്ച് 2 /9/ 2021 തീയതി പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസിനാസ്പദമായ സംഭവം. ഇൻസ്പെക്ടർ എം രവീന്ദ്രൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് വടക്കേക്കര ഇൻസ്പെക്ടർ ആയിരുന്നതും ഇപ്പോൾ മുനമ്പം ഡിവൈഎസ്പിയുമായ ശ്രീ എം കെ മുരളിയാണ്.
ഇന്ത്യൻ ശിക്ഷാനിയമം 376 എ , 376 ബി എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ നിയമത്തിലെ നാല് റെഡ് വിത്ത് ത്രീ 5 റെഡ് വിത്ത് 6 എന്നീ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തി.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിതാ ഗിരീഷ് കുമാർ ഹാജരായി. അഡ്വക്കേറ്റ് നിവ്യ കെ.ജി ലൈസൻ ഓഫീസർ എം മനോജ് എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. വിവിധ വകുപ്പുകളിൽ ആയി 60 വർഷം കഠിന തടവും ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ ഒടുക്കാത്ത പക്ഷം 18 മാസം അധികം അനുഭവിക്കണം, പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതിയിൽ നിന്നും ഈടാക്കുന്ന തുക അതിജീവിതയുടെ പുനരധിവാസത്തിന് നൽകണമെന്നും കോടതിയുടെ പ്രത്യേക നിർദ്ദേശം വിധി ന്യായത്തിൽ പറയുന്നു.

Also Read: മദ്യപിച്ച് ക്ലാസ് മുറിയിൽ എത്തി വിദ്യാർത്ഥികളുടെ മുൻപിൽ വസ്ത്രമഴിച്ചു, പ്രധാന അധ്യാപകന് സസ്പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News