പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപിക പൊലീസ് പിടിയിലായി. പോക്സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ അധ്യാപിക കൂട്ടി കൊണ്ട് പോയത്.

സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി തിരികെയെത്താത്തതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയെയും അധ്യാപികയെയും എറണാകുളത്ത് വച്ച് പിടികൂടുകയായിരുന്നു.തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് വിദ്യാര്‍ഥിനി പീഡനത്തിനിരയായതായി തെളിഞ്ഞത്.

ALSO READ: യൂട്യൂബര്‍ ‘തൊപ്പി’യെ അറസ്റ്റ് ചെയ്തു, പിടികൂടൂയത് കതക് ചവിട്ടിപ്പൊളിച്ച്

സംഭവത്തെ പറ്റി പൊലീസ് പറയുന്നത്, പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി ട്യൂഷന്‍ എടുക്കുന്നത് ഈ അധ്യാപികയാണ്. നേരത്തെ ഒരുതവണ കുട്ടിയെ കാണാനില്ലായിരുന്നു .അന്ന് വീട്ടുകാര്‍ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കുട്ടിയെ കണ്ടെത്തുകയും അന്ന് നടത്തിയ വൈദ്യപരിശോധയില്‍ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനിയും അധ്യാപികയും തമ്മില്‍ പരസ്പരം ഇഷ്ടത്തിലാണെന്നും അങ്ങനെയാണ് അധ്യാപികയുടെ കൂടെ പോയതെന്നുമാണ് കുട്ടി അന്ന് പൊലീസിനോട് പറഞ്ഞത്.

ALSO READ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ക്വട്ടേഷൻ തലവൻ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News