15കാരിയെ വിവാഹം കഴിച്ചു; ആന്ധ്രപ്രദേശിൽ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത 15 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. ആന്ധ്രപ്രദേശിലാണ് സംഭവം. വെസ്റ്റ് ​ഗോദാവരിയിലെ യാന്ദ​ഗാനി ജില്ല പരിഷത് സ്‌കൂളിലെ ഹിന്ദി അധ്യാപകനാണ്. 46 വയസ്സുകാരനായ കെ സോമരാജു ആണ് കസ്റ്റഡിയിലായത്.

ALSO READ: ദളപതി ചിത്രം ‘ലിയോ’ ഇനി വിരൽതുമ്പിൽ; ഒടിടി-യിൽ സ്ട്രീം ചെയ്യുന്നത് വിപുലമായ പതിപ്പോ?

നാലുമാസമായി പെൺകുട്ടിയോട് പ്രണയത്തിലായിരുന്നു. നവംബർ 19ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷം പെൺകുട്ടിയെ വീട്ടിൽ തന്നെ താമസിപ്പിക്കുകയായിരുന്നു. അധ്യാപകന്റെ വീട്ടിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി സ്വന്തം വീട്ടിലെത്തി വിവരങ്ങൾ അറിയിച്ചതോടെയാണ് അധ്യാപകൻ അറസ്റ്റിലാവുന്നത്.

ALSO READ: വിദ്യാര്‍ത്ഥിനിയോട് നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടു; ബാഡ്മിന്റണ്‍ കോച്ച് അറസ്റ്റില്‍

ഐപിസി 376, 342, 506 വകുപ്പുകൾ പ്രകാരമാണ് കേസ്. 7 വർഷങ്ങൾക്കു മുമ്പ് ഭാര്യ ഉപേക്ഷിച്ച സോമരാജുവിന് 2 പെൺമക്കളുണ്ടെന്ന് പൊലീസ് പറഞ്ഞു. പോക്സോ വകുപ്പുകളും അധ്യാപകനെതിരെ ചുമത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration