ജമാഅത് ഇസ്ലാമി വേദികളിലെ നിത്യ സാന്നിധ്യമായ നടൻ പോക്സോ കേസിൽ അറസ്റ്റിലായ വാർത്ത പുറത്തുവിട്ടത് DYFIക്കാരൻ

abdul_naser

മലപ്പുറത്ത് നടനും അധ്യാപകനുമായ അബ്‌ദുൽ നാസർ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത് ദിവസങ്ങൾക്ക് മുമ്പാണ്. ജമാഅത് ഇസ്ലാമി വേദികളിലെ നിത്യ സാന്നിധ്യമാണ് അബ്ദുൽ നാസർ. ഇതുസംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുന്നത് ഡിവൈഎഫ്ഐ പ്രവർത്തകനായ പ്രാദേശിക മാധ്യമപ്രവർത്തകൻ അയൂബ്. ഈ വാർത്ത പുറത്തുകൊണ്ടുവരാതിരിക്കാൻ അയൂബിന് പണം വാഗ്ദാനം ചെയ്തുവെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം ഇപ്പോൾ വൈറലാണ്. ഷെമീർ ടിപി ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിലാണ് ഇക്കാര്യമുള്ളത്.

ഷെമീർ ടിപിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

“വാർത്ത പുറത്തെത്താതിരിക്കാൻ എല്ലാ മീഡിയകളും ചാനലുകളും നമ്മളോട് സഹകരിച്ചു.
പക്ഷെ മരക്കലെകുന്നിലെ ഈസ്റ്റ് ലൈവ് ചാനൽ നടത്തുന്ന അയൂബ് ഉണ്ടല്ലോ,
ആ ഡിവൈഎഫ്ഐക്കാരൻ, അവൻ വാർത്ത പുറത്തെത്തിക്കുമെന്ന് വാശി പിടിച്ചു, എത്ര പൈസ കൊടുക്കാമെന്ന് പറഞ്ഞിട്ടും,പല വാഗ്ദാനങ്ങൾ കൊടുത്തിട്ടും, പലരെ കൊണ്ട് വിളിപ്പിച്ചിട്ടും അവൻ സമ്മതിച്ചില്ല. അവനാണ് ഈ വാർത്ത പുറത്തു വിട്ടത്…”
വണ്ടൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സിനിമ സീരിയൽ നടനും അധ്യാപകനുമായ വണ്ടൂർ സ്വദേശി മുക്കണ്ണൻ അബ്‌ദുൽ നാസറിന്റെ സുഹൃത് അവരുടെ സുഹൃത്തുക്കളുടെ വാട്സ്ആപ് ഗ്രൂപ്പിൽ പറഞ്ഞ ശബ്ദ സന്ദേശത്തിലെ ചില വാക്കുകളാണ് മുകളിൽ ഉള്ളത്.

അധ്യാപകൻ അകപ്പെട്ട പ്രതിസന്ധിയിൽ നിന്ന് രക്ഷപെടാൻ പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു കൊണ്ടാണ് സുഹൃത്തിന്റെ വോയ്‌സ് സന്ദേശം അവസാനിക്കുന്നത്.

അടുത്ത വർഷം റിട്ടയർമെന്റ് ആവുന്ന ഈ അധ്യാപകൻ അയാളുടെ അധ്യാപക കാലയളവിൽ എത്ര കുഞ്ഞുങ്ങളെ ഉപദ്രവിച്ചു കാണും…?

മുഹ്‌സിൻ പരാരിയും സക്കറിയയും ചേർന്ന് സിനിമ ലോകത്തെത്തിച്ച, ജമാഅത് ഇസ്ലാമിയുടെ സാംസ്ക്കാരിക വേദികളിലെ നിത്യ സാന്നിധ്യമായ ഇയാളെ കുറിച്ചുള്ള വാർത്ത എത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു..?

പാലത്തായി പോക്സോ കേസൊക്കെ മൂന്നു മാസത്തിലേറെ തുടർച്ചയായി റിപ്പോർട്ട് ചെയ്ത മീഡിയവൺ ഒരു മിനിറ്റെങ്കിലും ഈ വാർത്ത കൊടുത്തുവോ..?

സിപിഐഎം അനുഭാവിയായ ഒരു നടൻ ആയിരുന്നു പ്രതി സ്ഥാനത്ത് എങ്കിൽ നമ്മുടെ മാധ്യമങ്ങൾ ഈ വാർത്തയെ എങ്ങിനെയായിരിക്കും കൈകാര്യം ചെയ്യുന്നത്..?

വണ്ടൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകനായ പ്രിയപ്പെട്ട അയൂബ്, നിങ്ങളാരെന്നോ,നിങ്ങളുടെ ചിത്രം പോലുമോ ഞങ്ങൾ കണ്ടിട്ടില്ല, എല്ലാ മാധ്യമങ്ങളും മൂടി വെക്കാൻ തീരുമാനിച്ച ഒരു വാർത്തയെ, എല്ലാ പ്രലോഭനങ്ങളും അതിജീവിച്ചു, പുറത്തെത്തിച്ച നിങ്ങൾക്ക് സ്നേഹാഭിവാദ്യം, നിങ്ങളെ പോലുള്ള മനുഷ്യരുടെ നിതാന്ത ജാഗ്രതയാണ് മുന്നോട്ട് കുതിക്കാനുള്ള, ഈ നാടിന്റെ ഊർജ്ജം..!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News