ഇടുക്കി കട്ടപ്പന ഇരട്ടയാറിൽ പതിനെട്ടു വയസ്സുള്ള യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. പോക്സോ കേസ് അതിജീവിതയാണ് മരിച്ചത്. കഴുത്തിൽ ബെൽറ്റ് കുരുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം എന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Also read:ദില്ലി മദ്യനയ കേസ്: കെജ്‌രിവാളിന്റെ തടവില്‍ പിഴച്ചതില്‍ പാര്‍ട്ടിയെ തന്നെ കുടുക്കാന്‍ ഇഡി
ഇരട്ടയാറിലെ വീടിനുള്ളിലെ കിടപ്പു മുറിയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ പെൺകുട്ടിയുടെ മാതാവ് മുറിയിൽ എത്തി വിളിച്ചപ്പോളാണ് മരണവിവരം അറിയുന്നത്.
Also read:ഇടുക്കിയില്‍ അഞ്ചു വയസുകാരിക്ക് പീഡനം; 68കാരന്‍ പിടിയില്‍
കഴുത്തിൽ ബെൽറ്റ് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കിടന്നത്. രണ്ട് വർഷം മുൻപ് നടന്ന പോക്സോ കേസിലെ അതിജീവിതയാണ് പെൺകുട്ടി. ഈ കേസിൻ്റെ വിചാരണ നടക്കുകയാണ്. പരിസരത്തെ സി.സി.ടി വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്വാകാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here