പിതാവിന്റെ ചികിത്സയ്ക്ക് പണം നല്‍കാമെന്ന് വാഗ്ദാനം; വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് പിടിയില്‍

പിതാവിന്റെ ചികിത്സയ്ക്ക് പണം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ കൊണ്ടുവന്ന് ലൈംഗീക ചൂഷണം നടത്തുവാന്‍ ശ്രമിച്ച ബിജെപി തുറവൂര്‍ കിഴക്കന്‍ മേഖലാ നേതാവ് ഓമനക്കുട്ടന്‍ പൊലീസ് പിടിയില്‍.

ALSO READ:  തൂക്ക് വഴിപാടിനിടെ കുഞ്ഞ് വീണ് പരിക്കേറ്റ സംഭവം; തൂക്കകാരനെ പ്രതി ചേര്‍ത്ത് കേസെടുത്ത് പൊലീസ്

തുറവൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വളമംഗലം കാടാതുരുത്ത് സ്വദേശിയായ കളത്തില്‍തറ വീട്ടില്‍ ഓമനക്കുട്ടനാണ് കുത്തിയതോട് പൊലീസിന്റെ പിടിയിലായത്. അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നിര്‍ദ്ധന കുടുംബത്തിലെ വ്യക്തിയുടെ മകനെയാണ് പിതാവിന്റെ ചികിത്സയ്ക്ക് പണം നല്‍കാം എന്ന് വാഗ്ദാനം നടത്തി ശനിയാഴ്ച്ച വൈകിട്ട് വീട്ടിലേക്ക് ക്ഷണിച്ചത്.

ALSO READ: രണ്ട് വയസുകാരിയെ കാണാതായ സംഭവം; തട്ടിക്കൊണ്ടുപോയത് മഞ്ഞ നിറത്തിലുള്ള സ്‌കൂട്ടറിൽ വന്ന ആളെന്ന് സഹോദരന്റെ മൊഴി

എന്നാല്‍ വീട്ടിലെത്തിയ ഉടന്‍ മുറിയില്‍ കൊണ്ടുപോവുകയും ലൈംഗീകമായി ഉപദ്രവിക്കുകയും ചെയ്തപ്പോള്‍ കുട്ടി രക്ഷപെട്ട് ഓടുകയായിരുന്നു. അഭയം തേടിയെത്തിയ സമീപത്തെ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരാണ് കുട്ടിയെ വീട്ടില്‍ തിരികെ എത്തിച്ചത്. തുടര്‍ന്ന് കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും രാത്രിയില്‍ തന്നെ കുത്തിയതോട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here