പത്തനംതിട്ടയിൽ പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിന് 48 വർഷം കഠിനതടവ്

പട്ടികജാതി വിഭാഗത്തിൽപെട്ട പതിനാലുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് 48 വർഷം കഠിനതടവിനും 1,80,000 രൂപ പിഴയും ശിക്ഷ. തൃക്കൊടിത്താനം സനീഷ്​ എന്ന റിജോമോൻ ജോണിനാണ് (31) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ ശിക്ഷ വിധിച്ചത്​. പിഴ അടയ്ക്കാതിരുന്നാൽ 30 മാസം കൂടി അധിക കഠിന തടവും അനുഭവിക്കണം.

2020 മുതലാണ്​ കേസിനാസ്പദമായ സംഭവം. വിവാഹിതനും രണ്ട്​ കുട്ടികളുടെ പിതാവുമായ പ്രതി ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലത്തു കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് കേസ്. ഇതിനിടയിൽ പെൺകുട്ടിയുടെ അയൽവാസിയും വിവാഹിതയുമായ സ്ത്രീയുടെ ഫോണിൽനിന്ന്​ പെൺകുട്ടി ഇയാളെ വിളിച്ചിരുന്നു. പിന്നീട് അയൽവാസിയുമായി യുവാവ് ചങ്ങാത്തം സ്ഥാപിക്കുകയും ഒടുവിൽ ആ സ്ത്രീയുമായി ഒളിച്ചോടുകയും ചെയ്തു. ഈ സംഭവത്തോടെ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ പെൺകുട്ടി വിവരം ബന്ധുക്കൾ വഴി പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പീഡനവിവരം പുറത്താവുന്നത്
.

പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ, അന്തിമവാദം പൂർത്തിയായ ശേഷം പ്രതി ഒളിവിൽ പോയിരുന്നു. എന്നാൽ ഷാഡോ പൊലീസിന്‍റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration