പ്രായപൂർത്തിയാകാത്ത നേപ്പാൾ സ്വദേശിനിയെ പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത നേപ്പാൾ സ്വദേശിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റില്‍.എറണാകുളം മാറമ്പിള്ളി സ്വദേശി സഫീറിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിന്‍റെ പശ്ചാത്തലത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്….

കാലടി കാഞ്ഞൂർ പുതിയേടത്ത്, മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന സഫീർ, സമീപത്ത് സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുമായി അടുപ്പം പുലർത്തുകയായിരുന്നു. ഈ ബന്ധം മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ മാസം 28ന് ഇരുവരെയും കാണാതായിരുന്നു. ഇതു സംബന്ധിച്ച് സഫീറിൻ്റെ ബന്ധുക്കൾ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇരുവരെയും ജൂൺ 1 ന് പെരുമ്പാവൂർ പൊലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കി.പിന്നീട് പെൺകുട്ടിയോട് പൊലീസ് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Also Read: ’45 ബാഗുകളില്‍ സ്ത്രീകളുടേയും പുരുഷന്മാരുടേയും ശരീരഭാഗങ്ങള്‍’; കോള്‍ സെന്റര്‍ ജീവനക്കാരുടെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News