പോക്‌സോ കേസ്: 60 വര്‍ഷം തടവുശിക്ഷയും ഒന്നര ലക്ഷം രൂപ പിഴയും

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പോക്‌സോ കേസ് പ്രതിക്ക് 60 വര്‍ഷം തടവുശിക്ഷ. പിഴയായി ഒന്നര ലക്ഷം രൂപയും കോടതി വിധിച്ചു. ശിക്ഷ വിധിച്ചത് നെയ്യാറ്റിന്‍കര അതിവേഗ കോടതിയാണ്. പോക്സോ കോടതി ജഡ്ജി കെ.വിദ്യാധരൻ ആണ് ശിക്ഷ വിധിച്ചത്.

അച്ഛന്റെ അനുജന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് 60 വര്‍ഷം തടവുശിക്ഷ വിധിച്ചത്. തിരുവല്ലം മടുപ്പാലത്തോറ്റിൻകര കല്ലടി മേലെ കുളത്തിൽ വീട്ടിൽ വിനീതാണ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

ALSO READ: ‘മോദിയുടെ തെറ്റായ നയങ്ങൾ മൂലം ഇന്ത്യയ്ക്ക് നഷ്ടം 28 ലക്ഷം കോടി’, 10 വർഷം മുമ്പ് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല: പി ചിദംബരം

കേസിനാസ്പദമായ സംഭവം നടന്നത് 2017ലാണ്. കേസെടുത്തത് തിരുവല്ലം പൊലീസാണ്. ആർ.സുരേഷ്, ദിലീപ് കുമാർ ദാസ് തുടങ്ങിയ അന്നത്തെ സിഐമാരാണ് കേസ് അന്വേഷിച്ചത്.

സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.സന്തോഷ്‌ കുമാർ ആണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News