കറി വേണ്ട, എളുപ്പത്തിൽ തയ്യാറാക്കാവുന്ന പൊടി ദോശ

ദോശ ഇഷ്ടമുള്ളവർക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് പൊടി ദോശ. ഇത് കഴിക്കാൻ കറിവേണ്ട. 2 മിനിറ്റ് കൊണ്ട് തന്നെ പൊടി ദോശ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാം.

ALSO READ: തൃശൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം; അഞ്ച് പവൻ സ്വർണം കവർന്നു

തയ്യാറാക്കുന്നതിനായി വേണ്ട ചേരുവകൾ

ഉഴുന്നുപരിപ്പ്, കടല പരിപ്പ്, ഉണക്കമുളക്, എള്ള്, തേങ്ങ ചിരകിയത് ,ശർക്കര – 1/4 ടീസ്പൂൺ
കായം, എണ്ണ, ഉപ്പ്‌

തയാറാക്കുന്നതിനായി ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ഉഴുന്നുപരിപ്പ്, കടല പരിപ്പ്, എള്ള്, മുളക്, തേങ്ങ, കായം എന്നിവ ചെറിയ തീയിൽ ചൂടാക്കി ഉപ്പും ശർക്കരയും ചേർത്ത് തരി പരുവത്തിൽ പൊടിച്ചെടുക്കുക. എരിവ് കൂടുതൽ ആവശ്യമായവർക്ക് മുളക് കൂടുതൽ എടുക്കാം.ഒരു ദോശക്കല്ലു ചൂടാകുമ്പോൾ ഒരു തവി ദോശമാവ് ഒഴിച്ച്‌ കനം കുറച്ച് പരത്തിയെടുക്കുക, ആവശ്യത്തിന് നെയ്യും ഒഴിച്ച്‌ തയാറാക്കിയ പൊടിയും വിതറി ദോശ മൊരിഞ്ഞുന്നതു വരെ വേവിച്ചെടുക്കാം. എരിവ് കൂടുതൽ ആവശ്യമായവർക്ക് മുളക് കൂടുതൽ എടുക്കാം.

ALSO READ: ബ്ലൂംബെർഗ് സൂചികയിൽ 111 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനി മുകേഷ് അംബാനിയെ പിന്തള്ളി; എക്‌സിറ്റ് പോളുകൾക്ക് പിന്നിലെ കച്ചവട തന്ത്രങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News