കവിയും ഗാനരചയിതാവുമായ ജി കെ പള്ളത്ത് അന്തരിച്ചു

കവിയും ഗാനരചയിതാവുമായ ജി കെ പള്ളത്ത് അന്തരിച്ചു. 82 വയസ്സായിരുന്നു. അറുപതില്‍ അധികം നാടകങ്ങള്‍ക്കും പത്തോളം സിനിമകള്‍ക്കും വേണ്ടി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. സംസ്ഥാന റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. പള്ളത്തു വീട്ടില്‍ ഗോവിന്ദന്‍ കുട്ടി എന്നാണ് മുഴുവന്‍ പേര്. ഏഴാം ക്ലാസ്സ് മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങിയ ഗോവിന്ദന്‍കുട്ടി 1958 ല്‍ തൃശൂരില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടിയാണ് ആദ്യ ഗാനം എഴുതിയത്.

Also Read: സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ മുംബൈയിലെ അഫ്ഗാന്‍ കോണ്‍സല്‍ ജനറല്‍ രാജിവച്ചു

‘ രക്തത്തിരകള്‍ നീന്തിവരും’ എന്ന ഗാനം ആലപിച്ചത് കെ എസ് ജോര്‍ജും സുലോചനയും ചേര്‍ന്നായിരുന്നു. നിരവധി അമച്വര്‍ നാടകങ്ങളും നാടക ഗാനങ്ങളും രചിച്ചു. സുഹൃത്തായ ടി ജി രവി നിര്‍മ്മിച്ച പാദസരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ഗാനരചയിതാവായി മാറിയത്. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് പാറമേക്കാവ് ശാന്തി ഘട്ടില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News