കവി പി സലിം രാജ് അന്തരിച്ചു

കേരള സാഹിത്യ അക്കാദമി പ്രൂഫ് റീഡറും കവിയുമായ തളിക്കുളം പട്ടാലി വീട്ടില്‍ പി സലിം രാജ് അന്തരിച്ചു. 56 വയസ്സായിരുന്നു. പട്ടാലി രാജന്‍ മാസ്റ്ററുടെയും കമല ടീച്ചറുടെയും മകനാണ്. മൂന്നു ദിവസത്തോളമായി പനി ബാധിച്ച് കിടപ്പിലായിരുന്നു. ശനിയാഴ്ച രാത്രി 8 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ALSO READ:‘ബിജെപിക്ക് 170 കോടി നല്‍കിയല്ലേ സോണിയയുടെ കുടുംബാംഗത്തെ രക്ഷിച്ചത്’; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നിരവധി വിപ്ലവ ഗാനങ്ങളും, കവിതകളും രചിച്ചിട്ടുള്ള അദ്ദേഹം സി പി ഐ എം തളിക്കുളം സെന്റര്‍ ബ്രാഞ്ച് അംഗം, പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗം, നാട്ടിക മേഖല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ‘ഒരാള്‍ പ്രണയത്തെ അനുഭവിച്ച വിധം’ എന്ന കാവ്യസമാഹാരം, വിപ്ലവഗാനങ്ങള്‍, പാര്‍ട്ടിയെന്നാല്‍, അക്ഷരനന്മ തുടങ്ങിയ കാവ്യസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്നു. അധ്യാപികയായ പ്രേം ജിഷയാണ് ഭാര്യ. ദേവിക മകളാണ്.

ALSO READ:സിസ്റ്റർ അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർ നിയമനം നൽകി ഉത്തരവിറങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News