മലയാളത്തിൻ്റെ പ്രാണൻ നിലച്ചുപോയ അനുഭവമാണിത്, നമുക്കിത് വിലാപ കാലം; വി മധുസൂദനൻ നായർ

എം.ടി. വാസുദേവൻ നായരുടെ വിയോഗം മലയാളത്തിൻ്റെ പ്രാണൻ നിലച്ചുപോയ അനുഭവമാണ് ഉണ്ടാക്കുന്നതെന്ന് കവി വി. മധുസൂദനൻ നായർ. നമുക്കിത് വിലാപ കാലമാണെന്നും എംടി മറഞ്ഞു പോകില്ലെന്നും കവി മധുസൂദനൻ നായർ അനുസ്മരിച്ചു.

ALSO READ: അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയ കാലം മുതൽ തന്നോടൊപ്പമുണ്ടായിരുന്ന എഴുത്തുകാരനാണ് എംടി, ചേതനയറ്റ ആ മുഖം കാണാൻ ആഗ്രഹിക്കുന്നില്ല; മധുപാൽ

എംടി മലയാളത്തിൻ്റെ സിരകളിൽ പ്രാണ ചൈതന്യമായി ഇനി ഉദിച്ചു നിൽക്കുമെന്നും
അദ്ദേഹത്തിൻ്റെ വാത്സല്യം പുറമേക്ക് തുളുമ്പി പോകുന്നതല്ലെന്നും വി. മധുസൂദനൻ നായർ പറഞ്ഞു.

ALSO READ: എംടിയുടെ വേർപാട് ഒരുതരത്തിലും നികത്താനാകാത്തത്, അനീതിക്ക് നേരെ കാർക്കിച്ച് തുപ്പുന്ന കരുത്തനായ കഥാപാത്രം സൃഷ്ടിക്കാൻ ഇനി മറ്റൊരാളില്ല; എം വി ഗോവിന്ദൻ മാസ്റ്റർ

താനറിയാത്ത ചെറുപ്പക്കാരെ പോലും എഴുത്തുകാരാക്കി വളർത്തിയ ആളാണ് എം.ടി. വാസുദേവൻ നായരെന്നും കവി വി. മധുസൂദനൻ നായർ അനുസ്മരിച്ചു.

English Summary; Poet V Madhusudanan Nair says that MT Vasudevan Nair’s death has caused the feeling of the soul of Malayalam to have stopped

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News