‘വിണൈതാണ്ടി വരുവായ’, പോലെ പലതും എന്റെ കവിതകളുടെ പേരാണ്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല’, ഇളയരാജക്കെതിരെ വൈരമുത്തു

ഇളയരാജയുടെ നിരന്തരമായ കോപ്പി റൈറ്റ് വിവാദത്തിൽ വിമർശനവുമായി കവി വൈരമുത്തു രംഗത്ത്. താന്‍ എഴുതിയ ഗാനങ്ങളിലെ വരികള്‍ സിനിമകളുടെ പേരായി ഉപയോഗിക്കാറുണ്ട്, എന്നാല്‍ താന്‍ പകര്‍പ്പവകാശം ഉന്നയിക്കാറില്ല എന്ന് വൈരമുത്തു പറഞ്ഞു. ‘വിണൈതാണ്ടി വരുവായ’, അടക്കം തന്റെ സിനിമയുടെ പേരാണെന്നും വൈരമുത്തു പറഞു.

ALSO READ: ‘തിരുമ്പി വർത്തിട്ടേൻ’, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ചാമ്പ്യന്മാർ, നേടുന്നത് പതിനഞ്ചാം കിരീടം, ഡോർട്ട്മുണ്ടിന് കണ്ണീരോടെ മടക്കം

‘വിണൈതാണ്ടി വരുവായ, നീ താനെ എന്‍ പൊന്‍വസന്തം എന്നിവ എന്റെ കവിതകളുടെ പേരുകളായിന്നു, ഇത് പിന്നീട് സിനിമകള്‍ക്ക് ഉപയോഗിച്ചു. ആരും സമ്മതം ചോദിക്കാതെയാണ് ഈ പേരുകള്‍ സിനിമയ്ക്ക് നല്‍കിയത്. ഞാന്‍ ആരോടും ഇതേ കുറിച്ച് ചോദിച്ചിട്ടില്ല. കാരണം, വൈരമുത്തു നമ്മില്‍ ഒരാള്‍, തമിഴ് നമ്മുടെ ഭാഷ എന്ന് കരുതിയാണ് കവിത മറ്റുള്ളവര്‍ ഉപയോഗിക്കുന്നത്’, വൈരമുത്തു പ്രതികരിച്ചു.

ALSO READ: നിയമസഭ തെരഞ്ഞെടുപ്പ്; അരുണാചൽ പ്രദേശിലെയും സിക്കിമിലെയും വോട്ടെണ്ണൽ ഇന്ന്

പാട്ട് എന്നാല്‍ ഈണം മാത്രമല്ല, അതിലെ വരികള്‍ കൂടിയാണെന്ന് സാമാന്യ ബോധമുള്ളവര്‍ക്ക് അറിയാമെന്ന് ഇളയരാജയുടെ വിഷയത്തിൽ നേരിട്ട് തന്നെ മുൻപ് വൈരമുത്തു വിമർശനം ഉയർത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News