അരിയും ചോറും വേണ്ട, വെറും പത്ത് മിനുട്ടിനുള്ളില്‍ വെറൈറ്റി ബിരിയാണി റെഡി

poha biryani

ബിരിയാണി ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല അല്ലേ. നമ്മുടെയൊക്കെ ഒരു പൊതു വികാരമാണ് നല്ല മസാലക്കൂട്ടുകളടങ്ങിയ ബിരിയാണികള്‍. ഇന്ന് ഒരു വെറൈറ്റി ബിരിയാണി നമുക്ക് ട്രൈ ചെയ്താലോ ?

ചേരുവകള്‍

1.അവല്‍ – ഒരു കപ്പ്

2.കട്ടത്തൈര് – കാല്‍ കപ്പ്

ഉപ്പ് – പാകത്തിന്

3.എണ്ണ – ഒരു വലിയ സ്പൂണ്‍

4.കറുവാപ്പട്ട, ഗ്രാമ്പൂ, ബിരിയാണിയില – ഓരോന്ന്

ചുവന്നുള്ളി – ഒന്ന്, അരിഞ്ഞത്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – കാല്‍ ചെറിയ സ്പൂണ്‍

പച്ചമുളക് – മൂന്ന്, അരിഞ്ഞത്

മുളകുപൊടി – കാല്‍ ചെറിയ സ്പൂണ്‍

പുതിനയില – അല്‍പം

തക്കാളി – ഒന്ന്, അരിഞ്ഞത്

കാരറ്റ്, ബീന്‍സ് എന്നിവ നുറുക്കിയതും ഗ്രീന്‍പീസും വേവിച്ചത് – കാല്‍ കപ്പ്

5.വെള്ളം – ഒരു വലിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്

6.മല്ലിയില – അല്‍പം

Also Read : http://ഉള്ളിവടയ്ക്കും ഉഴുന്നുവടയ്ക്കും ഇനി മോചനം; നാവില്‍ കപ്പലോടിക്കും ഒരു വെറൈറ്റി വട

പാകം ചെയ്യുന്ന വിധം

അവല്‍ കഴുകി വൃത്തിയാക്കി തൈരും ഉപ്പും ചേര്‍ത്തിളക്കി വയ്ക്കുക.

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവകള്‍ ഒരുമിച്ച് ചേര്‍ത്തു വഴറ്റുക.

ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്തു ചെറുതീയില്‍ മൂടിവച്ചു വേവിക്കുക.

ഇതിലേക്ക് അവല്‍ കുതിര്‍ത്തതും ചേര്‍ത്ത് നന്നായി ഇളക്കുക

കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക

ആവി വരുമ്പോള്‍ വാങ്ങി മല്ലിയില വിതറുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here