വട ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. ഉഴുന്ന് വടയും പരിപ്പുടയും മസാല വടയും ഉള്ളിവടയുമെല്ലാം നമുക്ക് എപ്പോഴും പ്രിയപ്പെട്ടതാണ്. എന്നാല്‍ ഇന്ന് അവല്‍ ഉപയോഗിച്ച് ഒരു കിടിലന്‍ വട തയ്യാറാക്കിയാലോ ?
ചേരുവകള്‍
1.അവല്‍ – അരക്കപ്പ്
2.ചൂടു വെള്ളം – അരക്കപ്പ്
3.അരിപ്പൊടി – രണ്ടു വലിയ സ്പണ്‍
ഉപ്പ് – പാകത്തിന്
കടലമാവ് – രണ്ടു വലിയ സ്പൂണ്‍
പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്
മല്ലിയില, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍
കറിവേപ്പില, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
സവാള, പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ്
കാബേജ്, പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ്
ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍
കായംപൊടി – ഒരു നുള്ള്
പുളിയുള്ള തൈര് – കാല്‍ കപ്പ്
4.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അവല്‍ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് വെള്ളം കളഞ്ഞു വയ്ക്കുക.
ഒരു വലിയ ബൗളില്‍ അവല്‍ നന്നായി കുഴച്ചു വയ്ക്കുക.
ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേര്‍ത്തു നന്നായി കുഴച്ചു യോജിപ്പിച്ചു പത്തു മിനിറ്റ് വയ്ക്കുക.
മാവില്‍ നിന്നും അല്‍പം എടുത്ത് ഉരുട്ടി വടയുടെ ആകൃതിയില്‍ ചൂടായ എണ്ണയില്‍ വറുത്തെടുക്കുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here