‘പോയിന്റ് ഓഫ് കോള്‍’ പദവിയെന്ന ആവശ്യം; വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരുടെ കൂട്ടായ്മ

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവിയെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഇവിടെ നിന്നുള്ള ആദ്യ യാത്രക്കാരുടെ കൂട്ടായ്മ പ്രതിനിധികള്‍ വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എം പിമാരായ ഡോ. ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍ , പി സന്തോഷ്‌കുമാര്‍ എന്നിവരും വ്യോമയാന മന്ത്രിയെ കണ്ടു. വിഷയം പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി ടീം ഹിസ്റ്റോറിക്കല്‍ ഫ്‌ലൈറ്റ് ജേര്‍ണി അറിയിച്ചു. വിദേശ വിമാന കമ്പനികള്‍ കണ്ണൂരിലേക്ക് എത്തണമെന്നതാണ് പ്രധാന ആവശ്യം. പ്രവാസികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും പ്രയോജനമാകും. കണ്ണൂരിന്റെ വികസനത്തിനും ഇത്പ്രധാനമാണെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു.

ALSO READ: ഇതാണ് മക്കളെ സൂപ്പർ മമ്മി! ഗെയിറ്റ് വീണുണ്ടായ അപകടത്തിൽ നിന്നും രണ്ട് വയസുകാരനെ രക്ഷിക്കുന്ന അമ്മയുടെ വീഡിയോ വൈറൽ

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി ഇല്ലെന്ന് പി സന്തോഷ് കുമാര്‍ എംപി യുടെ ചോദ്യത്തിന് കഴിഞ്ഞമാസം കേന്ദ്രം മറുപടി നല്‍കിയിരുന്നു. നോണ്‍ മെട്രോ നഗരങ്ങളില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര ഗതാഗതം നടത്താന്‍ അവസരം നല്‍കുകയാണ്. അതുകൊണ്ടാണ് കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ നല്‍കാത്തതെന്നായിരുന്നു എംപിക്ക് ലഭിച്ച മറുപടിയില്‍ വിശദീകരിച്ചിരുന്നത്. പോയിന്റ് ഓഫ് കോള്‍ പദവി നിഷേധിച്ചത് പ്രവാസികള്‍ക്കും കേരള വികസനത്തിനും വലിയ തിരിച്ചടിയാണ്.

ALSO READ: ചേലക്കര തോല്‍വി; കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജിവച്ചു

പോയിന്റ് ഓഫ് കോള്‍ പദവി ലഭിച്ചാല്‍ കണ്ണൂര്‍ എയര്‍ പോര്‍ട്ടിന് വന്‍ കുതിച്ചുചാട്ടം നടത്താനാവുമെന്ന പ്രതീക്ഷയാണ് കേന്ദ്രത്തിന്റെ അറിയിപ്പോടെ ഇല്ലാതായത്. പദവി ലഭിച്ചാല്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്നും സര്‍വീസുകള്‍ നടത്താന്‍ കഴിയും. നിലവില്‍ രാജ്യത്തിനകത്തുള്ള വിമാനക്കമ്പനികള്‍ക്കു മാത്രമാണ് ഇവിടെ വിമാനസര്‍വീസ് നടത്താന്‍ അനുമതി. ഇവയ്ക്ക് ആവശ്യാനുസരണം സര്‍വീസ് നടത്താന്‍ വിമാനങ്ങള്‍ ലഭ്യമല്ലാത്തത് മൂലം യാത്രക്കാര്‍ കൂടുതല്‍ ഉണ്ടെങ്കിലും കണ്ണൂരില്‍ വിമാനസര്‍വീസുകള്‍ ആവശ്യമനുസരിച്ച് നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here