കുവൈത്തിൽ ട്രാഫിക് നിയമ ലംഘനങ്ങൾ തടയാൻ പോയിന്റ് സംവിധാനം നടപ്പിലാക്കിത്തുടങ്ങി

കുവൈത്തിൽ ട്രാഫിക് നിയമ ലംഘനങ്ങൾ രേഖപ്പെടുത്താനും തുടർ നടപടികൾ സ്വീകരിക്കാനും ഏർപ്പെടുത്തിയ പോയിന്റ് സംവിധാനം ഗതാഗതവകുപ്പ് നടപ്പിലാക്കിത്തുടങ്ങി. നിയമലംഘനങ്ങളുടെ ഗൗരവം പരിഗണിച്ച് ഏർപ്പെടുത്തുന്ന പോയിന്റുകളുടെ നിശ്ചിത എണ്ണം കവിഞ്ഞാൽ ഉടമയുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കുന്ന നിയമമാണ് ഗതാഗതവകുപ്പ് നടപ്പിലാക്കി തുടങ്ങിയത്.

പൊതുഗതാഗത വകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതനുസരിച്ച് പോയിന്റുകളുടെ എണ്ണം ആദ്യമായി 15 കവിഞ്ഞാൽ 3 മാസത്തേക്കാണ് ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കുക. രണ്ടാം തവണ ഇത് 12 പോയിന്റ് കവിഞ്ഞാൽ ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തേക്കും, അടുത്ത ഘട്ടത്തിൽ 10 പോയിന്റ് കടന്നാൽ ഒമ്പത് മാസത്തേക്കും നാലാം തവണ, പോയിന്റുകളുടെ എണ്ണം 8-ൽ എത്തിയാൽ ഒരു വർഷത്തേക്കും പിന്നീട് സ്ഥിരമായും ലൈസൻസ് പിൻവലിക്കപ്പെടും.

ഇതനുസരിച്ച്, ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ ഇത്തരത്തിൽ 860 ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിക്കപ്പെട്ടതായി ഗതാഗതവകുപ്പ് അറിയിച്ചു. നിയമം നേരത്തെ ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോഴാണ് അധികൃതർ നടപ്പിലാക്കി തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News